കലിഫോർണിയയിലുണ്ടായ ശക്തമായ കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം 29 ആയി. ഇരുന്നൂറിലധികം പേരെ കാണാതായിട്ടുണ്ട്. മൂവായിരത്തോളം വീടുകൾ അഗ്നിക്കിരയായി. 68,800 ഹെക്ടർ സ്ഥലം കത്തിനശിച്ചതായാണ് റിപ്പോർട്ട്. സാൻഫ്രാൻസിസ്കോയ്ക്കു വടക്കുള്ള സൊനോമ കൗണ്ടിയിയിലാണ് ഏറ്റവും കൂടുതൽ മരണമുണ്ടായത്. 15 പേരാണ് ഇവിടെ മരിച്ചത്. 22 ഇടങ്ങളിലാണ് കാട്ടുതീ പടർന്നത്. 170 അഗ്നിരക്ഷാ വാഹനങ്ങളും 73 ഹെലിക്കോപ്റ്ററുകളും എണ്ണായിരത്തോളം അഗ്നിരക്ഷാസേനാംഗങ്ങളും തീയണയ്ക്കാനുള്ള ശ്രമത്തിലാണ്.
Tags: calliforniya wildfire