ഭര്‍ത്താവിന്റെ അറുപതാം പിറന്നാളിന് വേറിട്ടൊരു സമ്മാനം നല്‍കണമെന്ന ആഗ്രഹത്തില്‍ ഭര്‍ത്താവിന് സമ്മാനമായി നല്‍കിയത് ട്രാന്‍സ്ജെന്‍ഡര്‍ യുവതിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാനുള്ള അവസരമായിരുന്നു. പക്ഷെ ആഘോഷങ്ങള്‍ കൈവിട്ടുപോയതോടെ ഭര്‍ത്താവ് ഹൃദയാഘാതം മൂലം മരിക്കുകയും ചെയ്തു.
ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നതിനിടെ, ഭര്‍ത്താവ് ഹൃദയാഘാതം വന്നുമരിച്ചു. ഹൃദയാഘാതമുണ്ടായതിന്റെ വെപ്രാളത്തിനിടെ, തന്റെ ജനനേന്ദ്രിയം ഒടിച്ചുവെന്ന ആരോപണവുമായി നഷ്ടപരിഹാരം ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ട്രാന്‍സ്ജെന്‍ഡര്‍ യുവതി!
ഒരു റിയല്‍റ്റി ടിവി ഷോയ്ക്കിടെയാണ് അവിശ്വസനീയമായ ഈ കഥയുടെ ചുരുളഴിഞ്ഞത്. ജെന്നിഫര്‍ എന്ന ട്രാന്‍സ്ജെന്‍ഡര്‍ യുവതിയാണ് പരാതിക്കാരി. സില്‍വിയ എന്ന സ്ത്രീയാണ് ഭര്‍ത്താവ് മിഗ്വേലിന്റെ പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ജെന്നിഫറിനെ വീട്ടിലേക്ക് ക്ഷണിച്ചത്. ജെന്നിഫറും ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നതിനിടെയാണ് മിഗ്വേലിന് ഹൃദയാഘാതം വന്നത്. ഈ സമയം തന്റെ ജനനേന്ദ്രിയം മിഗ്വേല്‍ ഒടിച്ചതായാണ് ജെന്നിഫറിന്റെ പരാതി.
16,000 പൗണ്ടാണ് ജെന്നിഫര്‍ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിട്ടുള്ളത്. ഇതിനായി മയാമി കോടതിയെ സമീപിക്കുമെന്നും അവര്‍ റിയല്‍റ്റി ഷോയില്‍ വ്യക്തമാക്കി. ഒരുവേള ജെന്നിഫറുമായി ശാരീരികബന്ധം പുലര്‍ത്തിയ മിഗ്വേല്‍, അതേ രീതിയില്‍ തിരിച്ചും ലൈംഗികാനുഭവം വേണമെന്ന് ജെന്നിഫറിനോട് ആവശ്യപ്പെട്ടു. ഇതിലേര്‍പ്പെട്ടു കൊണ്ടിരിക്കെയാണ് മിഗ്വേലിന് ഹൃദയാഘാതം വന്നതും മരിച്ചതും. ജെന്നിഫര്‍ വിചിത്രമായ അനുഭവം വിശദീകരിപ്പോള്‍ റിയല്‍റ്റി ഷോ അവതാരക അന മരിയ പോളോയും കാഴ്ചക്കാരും സ്തംഭിച്ചിരുന്നുപോയി.
ജെന്നിഫര്‍ ഫോണിലൂടെ വിവരമറിയിച്ചതനുസരിച്ച് സില്‍വിയ മുറിയിലെത്തുകയും പിന്നീട് ഡോക്ടര്‍മാരുടെ സഹായം തേടുകയും ചെയ്തു. ഡോക്ടര്‍മാരെത്തിയശേഷമാണ് ഇരുവരെയും വേര്‍പെടുത്തിയത്. അപ്പോഴേക്കും മിഗ്വേല്‍ മരിച്ചിരുന്നു. തനിക്കുണ്ടായ പരിക്കിന് നഷ്ടപരിഹാരമായാണ് ജെന്നിഫര്‍ 16,000 പൗണ്ട് ആവശ്യപ്പെട്ടത്. സ്പാനിഷ് ഭാഷയിലുള്ള റിയല്‍റ്റി ഷോയിലെ ഈ എപ്പിസോഡ് കഴിഞ്ഞ ഒക്ടോബറിലാമ് ആദ്യം സംപ്രേഷണം ചെയ്തത്. എന്നാല്‍, അടുത്തിടെ, ഷോയുടെ ഫേസ്ബുക്ക് പേജില്‍ ഇത് വീണ്ടും പോസ്റ്റ് ചെയ്തു. നിലവില്‍ 50 ലക്ഷത്തിലേേൈറപ്പാണ് ഈ വീഡിയോ ഇതിനകം കണ്ടത്.