കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചിരുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍മാര്‍ സിബിഐ കസ്റ്റഡിയില്‍; വിദേശികള്‍ വരെ ഗ്രൂപ്പില്‍

വാട്‌സ്ആപ്പില്‍ കുട്ടികളുടെ നഗ്ന ചിത്രം പ്രചരിപ്പിക്കുന്നവര്‍ പിടിയില്‍. അഡ്മിനും സംഘവുമായ് പ്ടിയിലായത്. അഞ്ചംഗ സംഘത്തെ സിബിഐ ആണ് കുടുക്കിലാക്കിയത്. ഉത്തര്‍പ്രദേശിലെ കനൗജിലാണ് സംഭവം.

കിഡ്‌സ് ട്രിപ്പിള്‍ എക്‌സ് എന്ന പേരിലാണ് ഗ്രൂപ്പ് പ്രവര്‍ത്തിച്ചിരുന്നത്. വിവിധ രാജ്യങ്ങളില് നിന്നടക്കം 119 പേര് ഗ്രൂപ്പില്‍ അംഗങ്ങളാണ്. ഓരോ അഡ്മിന്‍മാര്‍ക്കും ഉതുമായി ബന്ധപ്പെട്ട് സഹഗ്രുപ്പൂകള്‍ ഉള്ളതായും ഇതുവഴി വീഡിയോകള്‍ പ്രചരിപ്പിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പിടിയിലായ നിഖില്‍ വെര്‍മ യുപി കന്നോജ് സ്വദേശിയാണ്. ബികോം ബിരുദ ദാരിയാണ് നിഖില്‍. മുംബൈ സ്വദേശി സത്യേന്ദ്ര ചൗഹാന്‍, ദില്ലി സ്വദേശികളായ നാഫിസ് റാസ, സാഹിത്, നോയിഡ സ്വദേശി ആദര്‍ശ് എന്നിവരാണ് പിടിയിലായിരിക്കുന്നത്. ഇവരില്‍ നിന്ന് കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവുകളും ഹാര്‍ഡ് ഡിസ്‌കുുകളും കണ്ടെത്തി.

ശ്രീലങ്ക, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, യുഎസ്, മക്‌സിക്കോ, ന്യൂസിലാന്‍ഡ്, ചൈനി, നൈജീരിയ, ബ്രസീല്‍, കെനിയ തുടങ്ങിയ രാജ്യങ്ങളിലെ സംഘങ്ങളുമായി അറസ്റ്റിലായവര്‍ക്ക് ബന്ധമുണ്ടെന്ന് സിബിഐ അധികൃതര്‍ പറഞ്ഞു. വിവരങ്ങള്‍ അന്താരാഷ്ട്ര ഏജന്‍സികള്‍ക്ക് കൈമാറുമെന്നും സിബിഐ അറിയിച്ചു.

Top