കാറിൽ സഞ്ചരിക്കുന്പോൾ സീറ്റ് ബെൽറ്റ് ധരിക്കണമെന്ന നിയമം നിലവിൽ കൊണ്ടു വന്നതിന്റെ പ്രധാന ഉദ്ദേശം അപകടത്തിൽ നിന്നും രക്ഷപെടുക എന്നതാണ്. കൂടുതൽ ആളുകളും ഇത് ഉപയോഗിക്കുന്നത് പോലീസിന്റെ പിഴശിക്ഷയിൽ നിന്നും രക്ഷപെടുക എന്ന ലക്ഷ്യത്തിലാണ്. ഇപ്പൊഴിതാ സീറ്റ് ബെൽറ്റ് ധരിക്കാതെ കാറിൽ യാത്ര ചെയ്ത യുവതിക്ക് ലഭിച്ച ശിക്ഷയുടെ ചിത്രങ്ങൾ വൈറലായി മാറുന്നു. സീറ്റ് ബെൽറ്റ് ധരിക്കാതെ യുവതി കാറിൽ ഓഫീസിലേക്കു വരുന്നത് കണ്ട ഇവരുടെ ബോസാണ് വ്യത്യസ്തമായ ശിക്ഷാ നടപടി സ്വീകരിച്ചത്. യുവതിയെ ഓഫീസ് മുറിയിൽ ടേപ്പ് ഉപയോഗിച്ച് ഭിത്തിയിൽ ബന്ധിക്കുകയാണുണ്ടായത്. ഓഫീസിലെ മറ്റ് ജീവനക്കാർ ജോലി ചെയ്യുന്പോൾ ഇവരെ ഭിത്തിയിൽ ബന്ധിപ്പിച്ചിരിക്കുന്നതാണ് ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്. ഇവരുടെ പേരോ മറ്റ് വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല. പ്രമുഖ ചൈനീസ് മാധ്യമമായ വെയ്ബോയാണ് ഈ ദൃശ്യങ്ങൾ പുറത്തു വിട്ടത്. ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്.
സീറ്റ് ബെൽറ്റ് ഇടാത്തതിന് യുവതിക്ക് കിട്ടിയ ശിക്ഷ
Tags: chines woman seat belt