അലിഘട്ട്:മതന്യുനപക്ഷമായ മുസ്ലിമിനെ എന്നും ഒപ്പം നിർത്താനും ബിജെപിക്ക് എതിരായി അണിനിരത്താനുമുള്ള കോൺഗ്രസ് നീക്കത്തിന് കനത്ത തിരിച്ചടി . കോണ്‍ഗ്രസിനെ വെട്ടിലാക്കുന്ന വിവാദ പ്രസ്താവനയുമായി മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സല്‍മാന്‍ ഖുര്‍ഷിദ്. മുസ്ലീംകളുടെ രക്തത്തിന്റെ കറ കോണ്‍ഗ്രസിന്റെയും തന്റേയും കൈകളില്‍ പറ്റിയിട്ടുണ്ട്. അലിഘട്ട് മുസ്ലീം യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളുമായി നടത്തിയ സംവാദത്തിലാണ് ഖുര്‍ഷിദിന്റെ വെളിപ്പെടുത്തല്‍.കോണ്‍ഗ്രസ് പാര്‍ട്ടി ഭരിക്കുമ്പോഴാണല്ലോ പ്രധാനപ്പെട്ട കലാപങ്ങള്‍ എല്ലാം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നതെന്ന് അമീര്‍ മിന്റോയി എന്ന വിദ്യാര്‍ത്ഥി ചൂണ്ടിക്കാട്ടിയപ്പോഴാണ് ഖുര്‍ഷിദിന്റെ മറുപടി.
കോണ്‍ഗ്രസ് പാര്‍ട്ടി ഭരിക്കുമ്പോഴാണല്ലോ പ്രധാനപ്പെട്ട കലാപങ്ങള്‍ എല്ലാം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നതെന്ന് അമീര്‍ മിന്റോയി എന്ന വിദ്യാര്‍ത്ഥി ചൂണ്ടിക്കാട്ടിയപ്പോഴാണ് ഖുര്‍ഷിദിന്റെ മറുപടി. സിഖ് വിരുദ്ധ കലാപം, ബാബ്‌റി മസ്ജിദ് തകര്‍ന്ന കേസ് എന്നിവ ചൂണ്ടിക്കാട്ടിയായിരുന്നു വിദ്യാര്‍ത്ഥിയുടെ ചോദ്യം. മുസ്ലീംകളുടെ രക്തക്കറ കോണ്‍ഗ്രസിന്റെ കൈകളില്‍ പറ്റിയിട്ടുണ്ട്. ആ പാര്‍ട്ടിയുടെ നേതാവ് എന്ന നിലയില്‍ ആ കളങ്കം തന്റെ കൈകളിലുമുണ്ട്. അത് ചരിത്രമാണ്. ചരിത്രം തിരുത്താനാണ് പാര്‍ട്ടി ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ചീഫ് ജസ്റ്റീസിനെതിരായ ഇംപീച്ച്‌മെന്റ് നോട്ടീസില്‍ ഒപ്പുവയ്ക്കാന്‍ വിസമ്മതിച്ച ഖുര്‍ഷിദിന്റെ നടപടി വിവാദമായിരുന്നു. ഇതിനു പുറമേയാണ് കോണ്‍ഗ്രസിനെതിരെ ഭരണകക്ഷി ആയുധമാക്കാന്‍ സാധ്യതയുള്ള പ്രസ്താവന ഖുര്‍ഷിദ് നടത്തിയത്. തന്റെ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു.
1948ല്‍ കോണ്‍ഗ്രസ് അലിഘട്ട് മുസ്ലീം യൂണിവേഴ്‌സിറ്റി ആക്ട് ഭേദഗതി ചെയ്തു. മുസ്ലീം ദളിതര്‍ക്ക് ലഭിച്ചിരുന്ന എസ്.സി/എ്‌സ്.ടി സംവരണം 1950ലെ പ്രസിഡന്റ് ഓര്‍ഡര്‍ വഴി ഇല്ലാതാക്കി. ഹാഷിംപുര, മല്യാന, മീററ്റ്, മുസാഫര്‍നഗര്‍, ഭഗല്‍പുര്‍, മൊറാദാബാദ് തുടങ്ങിയ മുസ്ലീം വിരുദ്ധ കലാപങ്ങളും അലിഘട്ട്, ബാബ്‌റി മസ്ജിദ് പൊളിക്കല്‍ എന്നിവയും കോണ്‍ഗ്രസ് ഭരണകാലത്തല്ലേ നടന്നത്. ഈ രക്തക്കറ എങ്ങനെ കോണ്‍ഗ്രസിന്റെ കൈകളില്‍ നിന്ന് നിങ്ങള്‍ക്ക് കഴുകി കളയാനാവും? വിദ്യാര്‍ത്ഥി ചോദിച്ചു.അതേസമയം, ഖുര്‍ഷിദിന്റെ പ്രസ്താവനയില്‍ മറുപടിയുമായി ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി രംഗത്തെത്തി. കോണ്‍ഗ്രസ് അവരുടെ പാപങ്ങള്‍ക്ക് വില നല്‍കുന്ന സമയമാണിതെന്ന് സ്വാമി പ്രതികരിച്ചു.