ന്യൂഡല്‍ഹി: മൂന്ന് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊന്ന സൈക്കോ കില്ലര്‍ പൊലീസ് പിടിയില്‍. ഗുരുഗ്രാം പൊലീസാണ് കൊലയാളിയെ പിടികൂടിയത്. ഗുരുഗ്രാം സ്വദേശിയായ സുനില്‍ കുമാറാണ് പിടിയിലായത്. നവംബര്‍ 13നാണ് മൂന്ന് വയസ്സുകാരിയെ ഇയാള്‍ ക്രൂരമായി പീഡിപ്പിച്ച് കൊന്നത്.
കഴിഞ്ഞ 13നാണ് ഗുരുഗ്രാമില്‍ നിന്നും മൂന്ന് വയസ് മാത്രം പ്രായമുള്ള കുഞ്ഞിനെ സുനില്‍ അതിക്രൂരമായി ലൈംഗികപീഡനത്തിനിരയാക്കിയത്. രണ്ട് വര്‍ഷത്തിനിടെ എട്ടില്‍ അധികം പെണ്‍കുട്ടികളെ ഇയാള്‍ ബലാത്സംഗം ചെയ്തു. ഇതില്‍ ചിലരെ കൊലപ്പെടുത്തി. തെരുവുകളില്‍ അലഞ്ഞു തിരിയുന്ന പെണ്‍കുട്ടികളാണ് സുനിലിന്റെ ഇരയാകുന്നത്.
ബലാത്സംഗം ചെയ്യുന്നതിന് മുമ്പ് പെണ്‍കുട്ടികളുടെ കാലുകള്‍ ഇയാള്‍ ഇഷ്ടിക കൊണ്ട് തല്ലിയൊടിക്കും. ലൈംഗികമായി പീഡിപ്പിക്കുമ്പോള്‍ മികച്ച ഉത്തേജകം ലഭിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് സുനില്‍ മൊഴി നല്‍കി. ലൈംഗികമായി പീഡിപ്പിച്ചതിന് ശേഷം പെണ്‍കുട്ടികളെ സുനില്‍ കല്ലുപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയാണ് ചെയ്യുക.
ഗുരുഗ്രാമില്‍ നിന്നും കാണാതായ പെണ്‍കുട്ടിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തനിലയില്‍ 13ന് ആളൊഴിഞ്ഞ സ്ഥലത്ത് നിന്ന് പോലീസ് കണ്ടെത്തിയിരുന്നു. കല്ലിന് കുട്ടിയുടെ കാല്‍ ഇടിച്ചൊടിച്ച നിലയിലും സ്വകാര്യ ഭാഗങ്ങളില്‍ മരക്കഷ്ണം കുത്തി തിരുകിയ നിലയിലുമായിരുന്നു കുട്ടിയുടെ ശരീരം കണ്ടെത്തിയത്.