
റോം : ലോകത്ത് മൊത്തം കൊറോണ ബാധിച്ച് മരിച്ചവർ 24,136 ആയി .ബ്രിട്ടനിലും അമേരിക്കയിലും മരണം കൂട്ടുകയാണ് .ഇറ്റലിയിൽ കൊറോണ മരണ സംഖ്യ 8,215 ആയി. അതേ സമയം ദിവസം മരണസംഖ്യ കുറഞ്ഞു വരുന്നുണ്ട്. ഇന്നലെ മാത്രം മരിച്ചത് 683 പേരാണ്. ചൊവ്വാഴ്ച 743ഉം തിങ്കളാഴ്ച 602 പേരുമാണ് ഇറ്റലിയിൽ മരിച്ചത്. ഞായറാഴ്ച 650 മരണം രേഖപ്പെടുത്തിയപ്പോൾ ഇതു വരെയുള്ള മരണസംഖ്യയിൽ ഏറ്റവും ഉയർന്ന നിരക്കായ 793 ആണ് ശനിയാഴ്ച രേഖപ്പെടുത്തിയത്.
ഇതേ വരെ 74, 486 പേർക്കാണ് ഇറ്റലിയിൽ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്തുടനീളം 9,362 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. ഇറ്റലിയുടെ വടക്കൻ മേഖലയായ ലംബാർഡിയിലാണ് കൊറോണ ഏറ്റവും കൂടുതൽ നാശം വിതച്ചത്. ഇതേവരെ 4,474 പേരാണ് ലംബാർഡിയിൽ മാത്രം മരിച്ചത്. കൊറോണ ബാധിതരുടെ എണ്ണം ഇറ്റലിയിൽ നേരിയ തോതിൽ കുറയുന്നുണ്ട്.
യൂറോപ്പിൽ കൊറോണയുടെ കേന്ദ്രാമായി മാറിയിരിക്കുകയാണ് ഇറ്റലി. ഇറ്റലിയിൽ മരിച്ചവരിൽ 33 പേർ ഡോക്ടർമാരാണ്. 5,000ത്തോളം ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചു കഴിഞ്ഞു. വരും ദിവസങ്ങളിൽ ഇറ്റലിയിലെ മരണസംഖ്യ കുറയുമെന്നമാണ് അധികൃതരുടെ പ്രതീക്ഷ.