
ബെയ്ജിങ്:ലോകത്ത് ആശങ്ക പടര്‍ത്തി ചൈനയിൽ കൊറോണ വൈറസ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം സാർസ് മരണ സംഖ്യയേക്കാൾ ഉയർന്നു. 2000-03 കാലഘട്ടത്തില്‍ ലോകത്ത് ഭീതി വിതച്ച സാര്‍സിനെ തുടര്‍ന്ന് 774 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. കൊറോണ ബാധിച്ച് മരണപ്പെട്ടവരുടെ ണ്ണം 813 ആയി. കൊറോണ ഇനിയും നിയന്ത്രണ വിധേയമാകാത്തതിനാല്‍ മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ചൈനയില്‍ മാത്രം മരിച്ചവരുടെ എണ്ണം 811 ആയി. ശനിയാഴ്ച 89 പേര്‍ മരണത്തിനു കീഴടങ്ങി. ഇതിൽ 81 പേരും ഹുബെയിലാണ്. ഹോങ്കോങ്ങിലും ഫിലിപ്പീന്‍സിലും നേരത്തെ ഓരോരുത്തർ മരിച്ചിരുന്നതു കൂടി ചേർത്താൽ ആകെ മരണസംഖ്യ 813 ആയി.
ചൈനയ്ക്ക് പുറമെ 30തോളം രാജ്യങ്ങളില്‍ കൊറോണ ബാധിച്ചിട്ടുണ്ട്. മൊത്തം 37,547 പേര്‍ക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്. മരിച്ചവരില്‍ 780 പേരും കൊറോണയുടെ പ്രഭവ കേന്ദ്രമായ ചൈനയിലെ ഹുബേയില്‍ നിന്നുള്ളവരാണ്. ശനിയാഴ്ച മാത്രം 2656 പേരിലാണ് കൊറോണ സ്ഥിരീകരിച്ചത്. ശനിയാഴ്ച മാത്രം ചൈനയിൽ 89 പേർ മരിക്കുകയും ചെയ്തു. കൊറോണ വൈറസ് ബാധമൂലം ഒരു അമേരിക്കൻ സ്വദേശിയും ഡപ്പാൻ സ്വദേശിയും ചൈനയിൽ കഴിഞ്ഞ ദിവസം മരണപ്പെട്ടു. ജപ്പാൻ, തായ്ലൻഡ്, സിംഗപ്പൂർ തുടങ്ങിയ 28 ഓളം രാജ്യങ്ങളിൽ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട് .
യുഎഇ യില്‍ രണ്ടുപേര്‍ക്കുകൂടി കൊറോണ വൈറസ് ബാധിച്ചതായി ആരോഗ്യ, പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ യുഎഇയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം ഏഴായി. അതേസമയം യുഎസ് കൊറോണ വൈറസ് ബാധയെ നേരിടാന്‍ ചൈനയ്ക്കും മറ്റുരാജ്യങ്ങള്‍ക്കുമായി പത്തുകോടി ഡോളറിന്റെ (ഏകദേശം 715 കോടി രൂപ) സഹായം വാഗ്ദാനം ചെയ്തു. ചൈന വളരെ മികച്ചരീതിയിലാണ് വിഷയം കൈകാര്യംചെയ്തതെന്നും യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രശംസിച്ചു.
ചൈനിൽ നിന്ന് എത്തിയവർക്ക് കർശന നിർദേശങ്ങളാണ് കേരളത്തിൽ നൽകിയിട്ടുണ്ട്. ചൈനയിൽ നിന്ന് നാട്ടിലെത്തിയവർ നിർബന്ധമായും ആരോഗ്യ വകുപ്പിനെ സമീപിക്കണം. അവർ നിരീക്ഷണത്തിലായിരിക്കണം. അക്കാര്യത്തിൽ യാതൊരു വീഴ്ചയുമില്ല. ചൈനയിൽ നിന്ന് എത്തിയവർ ഒരു കാരണവശാലും പൊതു പരിപാടികൾളിൽ പങ്കെടുക്കരുതെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്.
കൊറോണ ബാധയുടെ ലക്ഷണങ്ങളൊന്നും കാണിച്ചില്ലെങ്കിലും ചിലപ്പോൾ വൈറസ് ശരീരത്തിൽ ഉണ്ടായെന്ന് വരാം. വേണ്ടത്ര നിരീക്ഷണങ്ങൾക്ക് ശേഷമേ അത് പറയാൻ സാധിക്കൂ. അതുകൊണ്ട് ചൈനയിൽ നിന്നെത്തിയവർ ജാഗ്രത പുലർത്തണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ട കാസർകോട് ജില്ലയിൽ കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഞായറാഴ്ച അവലോകന യോഗം ചേരും.
സിംഗപ്പുരില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 40 ആയി. വൈറസ് സ്ഥിരീകരിച്ച നാലുപേരുടെ നില ഗുരുതരമാണ്. രാജ്യത്ത് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. വുഹാനില്‍നിന്ന് അവസാന പൗരനെയും ഒഴിപ്പിച്ചതായി ബ്രിട്ടന്‍ വ്യക്തമാക്കി. വുഹാനിൽ നിന്നുള്ള 30 പൗരന്മാരെ തിരികെയെത്തിച്ചതായി ഫിലിപ്പീൻസും അറിയിച്ചു.