ഒരു ബ്രായ്ക്ക് 13 കോടി രൂപയോ, വെറുതെ പറയുന്നതല്ല. സംഭവം സത്യമാണ്. ലോക പ്രശസ്ത അടിവസ്ത്ര നിര്‍മാതാക്കളായ വിക്ടോറിയാസ് സീക്രട്ട് ആണ് ഇത്രയും വിലയ്ക്ക് ഒരു ബ്രാ നിര്‍മ്മിച്ചത്. വിക്ടോറിയാസ് സീക്രട്ടിന്റെ വാര്‍ഷിക പ്രദര്‍ശത്തിലായിരുന്നു ഈ ബ്രാ അവതരിപ്പിച്ചത്. ചൈനയിലെ ഷംഗായില്‍ നടന്ന ഷോയിലെ മുഖ്യാകര്‍ഷണങ്ങളില്‍ ഒന്നായിരുന്നു ഈ ബ്രാ. ഇരുപത്തിയേഴുകാരിയായ ബ്രസീലിയന്‍ മോഡല്‍ ലയസ് റിബെയ്‌റോ ആയിരുന്നു പതിമൂന്ന് കോടിയുടെ ബ്രാ ധരിച്ച് കാണികളെ അമ്പരിപ്പിച്ചത്.600 കാരറ്റ് തൂക്കമുള്ള ഈ ബ്രാ സ്വര്‍ണ്ണവും രത്‌നവും ഇന്ദ്രനീലക്കല്ലുകളും പുഷ്യരാഗവും എല്ലാം പതിച്ചതാണ്. മൊത്തം 60000 കല്ലുകളാണ് ഈ വസ്ത്രത്തിലുള്ളത്. ഇത് തയ്യാറാക്കാന്‍ എടുത്തത് 350 മണിക്കൂറും. ഇവ കൂടാതെ പല തരത്തിലുള്ള അടിവസ്ത്ര ഡിസൈനുകള്‍ അണിഞ്ഞ് മോഡലുകള്‍ റാംപിലെത്തിയിരുന്നു. ഇതിനു മുമ്പ് തന്നെ ഏറെ പ്രശസ്തമായ പല ഫാന്റസി അണ്ടര്‍ഗാര്‍മെന്റ്‌സും വിക്ടോറിയാസ് സീക്രെട്ട് അവതരിപ്പിച്ചിട്ടുണ്ട്. 2000ല്‍ ഒന്നരക്കോടി ഡോളര്‍ വിലവരുന്ന ഫാന്റസി ബ്രാ അവതരിപ്പിച്ച് റെക്കോര്‍ഡ് ഇട്ടിരുന്നു.
ഒരു ബ്രായുടെ വില 13 കോടി രൂപ; അത്ഭുത ബ്രാ ധരിക്കാന്‍ അവസരം കിട്ടിയത് ഇരുപത്തിയേഴുകാരിക്ക്
Tags: costly bra