
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ് സെക്രട്ടറിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു.പ്രസ് സെക്രട്ടറി പിഎം മനോജിന്റെ പരിശോധനാ ഫലം പോസിറ്റീവ് ആയതായി അധികൃതർ അറിയിച്ചു. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ അദ്ദേഹം നിരീക്ഷണത്തിൽ തുടരുകയാണ്.മുഖ്യമന്ത്രിയുടെ ഓഫീസ് ജീവനക്കാരന് നേരത്തെ കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇയാളുമായി സമ്പർക്കത്തിലേർപ്പെട്ടതിനെ തുടർന്ന് മനോജ് നിരീക്ഷണത്തിലായിരുന്നു. ഇതിനിടെ നടത്തിയ പരിശോധനയിലാണ് കൊറോണ ഫലം പോസിറ്റീവ് ആയത്.
നേരത്തെ മന്ത്രിമാരായ തോമസ് ഐസക്, ഇ.പി ജയരാജൻ, വിഎസ് സുനിൽ കുമാർ എന്നിവർക്ക് കൊറോണ സ്ഥിരീകരിച്ചിരിന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയ്ക്ക് കൊറോണ സ്ഥിരീകരിക്കുന്നത്. തോമസ് ഐസക്കിന്റെയും ഇ.പി ജയരാജന്റെയും രോഗം ഭേദമായി. എങ്കിലും ഇരുവരും നിരീക്ഷണത്തിൽ തുടരുകയാണ്. സുനിൽ കുമാർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്.