
കൊറോണ സ്ഥിരീകരിക്കുന്നതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന കാലതാമസം രോഗം വ്യാപിക്കുന്നതിന് ഒരു വെല്ലുവിളിയാണ്. ഈ പ്രശ്നത്തിന് ഇപ്പോള്‍ പരിഹാരം കണ്ടിരിക്കുകയാണ് അമേരിക്ക. അഞ്ച് മിനിറ്റിനുള്ളില്‍ കൊറോണ പരിശോധന ഫലം ലഭ്യമാക്കുന്നതിനുള്ള യന്ത്രം കണ്ടുപിടിച്ചിരിക്കുകയാണ് അമേരിക്കയിലെ ഒരു ലാബ്. കൈയിലെടുത്ത് കൊണ്ടു പോകാന്‍ സാധിക്കുന്ന ഈ യന്ത്രം കൊണ്ട് അഞ്ച് മിനിറ്റുനുള്ളില്‍ പരിശോധന ഫലം അറിയാന്‍ സാധിക്കുമെന്നാണ് ലാബ് അവകാശപ്പെടുന്നത്.