
കോവിഡ് വൈറസിനുള്ള പ്രതിരോധ വാക്സിൻ സെപ്റ്റംബർ അവസാനത്തോടെ ഇന്ത്യന്‍ വിപണിയിൽ ലഭ്യമാകുമെന്ന് സെറം ഇൻസ്റ്റ്റ്റ്യൂട്ട് ഓഫ് ഇന്ത്യ. ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമ്മാണ കമ്പനിയായ സെറം ഇൻസ്റ്റ്റ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സി.ഇ.ഒ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഏകദേശം 1000 രൂപയ്ക്ക് വാക്സിന്‍ രോഗികളിലേക്ക് എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അദര്‍ പൂനവാല പറഞ്ഞു.