ന്യൂഡല്‍ഹി: ബിജെപിക്കെതിരെ കോണ്‍ഗ്രസിനൊപ്പം ധാരണയുണ്ടാക്കി തിരഞ്ഞെടുപ്പില്‍ സിപിഎം മുന്നോട്ട് പോകുമ്പോള്‍ പ്രധാനമന്ത്രി മോദിയെ പുകഴ്ത്തിയ സിപിഎം കേന്ദ്ര കമ്മിറ്റി അംഗത്തിന്റെ നിലപാട് പാര്‍ട്ടിയ്ക്ക് തലവേദനയാകുന്നു.ഒടുവില്‍ മാനക്കേടില്‍ നിന്ന് രക്ഷപ്പെടാന്‍ നേതാവിനെതിരെ നടപടിയെടുത്തിരിക്കുകയാണ് പാര്‍ട്ടി. പൊതുവേദിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തിയ കേന്ദ്രകമ്മിറ്റി അംഗത്തിന് നേരെ നടപടിയുമായി സിപിഎം. കേന്ദ്രകമ്മിറ്റി അംഗവും മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറിയുമായ സര്‍സയ്യ ആദത്തെ മൂന്നു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. പ്രധാനമന്ത്രി കൂടി പങ്കെടുത്ത ബീഡിക്ഷേമനിധി ഉദ്ഘാടന ചടങ്ങില്‍ നരേന്ദ്ര മോദിയെ പുകഴ്ത്തിയതിനാണ് സസ്‌പെന്‍ഷന്‍.
അതേസമയം പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായി നീക്കുപോക്കിന് സിപിഎം കേന്ദ്രകമ്മിറ്റിയുടെ തീരുമാനമായി. കോണ്‍ഗ്രസും സിപിഎമ്മും ആറു സിറ്റിംഗ് സീറ്റുകളില്‍ പരസ്പരം മത്സരിക്കില്ല. എഴു സീറ്റെങ്കിലും സിപിഎം ഒഴിച്ചിട്ടേക്കും. തീരുമാനം ഏകക്ണഠമായിരുന്നില്ലെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
എല്ലാവരും അനുകൂലിച്ചില്ലെങ്കിലും ആരും എതിര്‍ത്ത് വോട്ട് ചെയ്തില്ലെന്നാണ് വിശദീകരണം കൂടുതല്‍ സീറ്റുകളിലെ ധാരണ ഇടതുമുന്നണിയോഗത്തിനു ശേഷം തീരുമാനിക്കും. ഇന്നലെ രാത്രി സീതാറാം യെച്ചൂരി രാഹുല്‍ഗാന്ധിയുമായി സംസാരിച്ച ശേഷമാണ് റായ്ഗഞ്ച് സീറ്റില്‍ കോണ്‍ഗ്രസ് വിട്ടു വീഴ്ചയ്ക്ക് തയ്യാറായത്. കേരളഘടകത്തിന്റെ ശക്തമായ ഏതിര്‍പ്പു മറികടന്നാണ് ഒടുവില്‍ ബംഗാള്‍ നേത്യത്വം അവരുടെ നിലപാടിന് അംഗീകാരം നേടിയത്.