മുസ്ലിം വിരോധത്തിനാണോ എന്ന ക്രിസ്ത്യൻ സംഘടന.ഇവരുടെ ലക്‌ഷ്യം മുസ്ലിമിനെ എതിർക്കയാണോ ? കേരളത്തിൽ വലിയ തരത്തിൽ ചർച്ചയായിരിക്കുന്ന സംഘടനയാണ് കാസ എന്ന ക്രിസ്ത്യൻ അസോസിയേഷൻ .മുസ്ലിമിനെ എതിർക്കാനും അവരെ തകർക്കാനും ആണ് ഈ തീവ്ര ക്രിസ്ത്യൻ സംഘടനാ എന്ന പലരും ആക്ഷേപിക്കുന്നുണ്ട് .എന്നാൽ അത് ശരിയാണോ ?
എന്താണ് കാസ ?
കാസ എന്ന സംഘടന എന്തിനുവേണ്ടിയാണ് ആരംഭിച്ചത്? എന്തിനുവേണ്ടിയാണ് കാസ നിലകൊള്ളുന്നത്? എന്തിനുവേണ്ടി നിങ്ങൾ കാസയെ പിന്തുണയ്ക്കണം? ഇത് നിങ്ങൾ പൂർണമായി അറിഞ്ഞിരിക്കണം
? എന്തിനുവേണ്ടിയാണ് കാസ എന്ന സംഘടന ആരംഭിച്ചത് ?
? 2007 Dec- 30 ന് ഇറാഖിൽ സദാം ഹുസൈനെ തൂക്കിലേറ്റിയതിനെ തുടർന്നു കേരളത്തിൽ പുതുവർഷപ്പുലരിയിൽ നടത്തിയ ഹർത്താലിൽ ഫോർട്ട്കൊച്ചിയിൽ കാർണിവൽ തടസ്സപ്പെടുത്താൻ കാർണിവൽ അനിസ്‌ലാമികമെന്നു പറയുന്ന തീവ്ര ഇസ്ലാമിക സംഘടനകൾ ഹർത്താലിന്റെ മറവിൽ നടത്തിയ ഹീന പ്രവർത്തികളെ പ്രതിരോധിക്കാൻ കൊച്ചിയിലെ ക്രിസ്ത്യൻ സമൂഹം നടത്തിയ ശ്രമങ്ങളാണ് കാർണിവൽ പൈതൃക സംരക്ഷണ സമിതിയുടെ രൂപീകരണത്തിലെത്തിയത് ……. അത് പിന്നിട് 2008 -ൽ കാസ എന്ന പേരിൽ രൂപപ്പെട്ടു .
ശക്തമായ പ്രവർത്തനങ്ങൾക്കിടയിൽ പലതും നേടിയെടുക്കാനും, ലവ് ജിഹാദ് , ബിസ്സിനെസ്സ് ജിഹാദ്, ലാൻഡ് ജിഹാദ് എന്നി ഗൂഡ ശ്രങ്ങളിലൂടെ അതിവേഗത്തിൽ ഇസ്ലാമിക വൽക്കരിക്കപ്പെടുന്ന കേരളത്തെയും വരാനിരിക്കുന്ന ആപത്തിനെയും കുറിച്ച് മുന്നറിയിപ്പ് നൽകികൊണ്ട് കുറഞ്ഞ പക്ഷം ചിലരെയെങ്കിലും ബോധവൽക്കരിക്കാനും കാസയുടെ പ്രവർത്തനങ്ങളിലൂടെ അന്നേ സാധിച്ചു,എങ്കിലും ഏതാനും വർഷങ്ങൾക്കപ്പുറം ആ സംഘടനയുടെ പ്രവർത്തനം മന്ദീഭവിച്ചു ഇല്ലാതെയായി.
കാലങ്ങൾക്കിപ്പുറം കേരളത്തിലെ ക്രൈസ്തവ സമൂഹം നേരിടുന്ന പ്രശ്നങ്ങൾ കണ്ടു മടുത്ത സ്വത ബോധമുള്ള ക്രിസ്ത്യൻ ചെറുപ്പക്കാർ കാസ എന്ന പഴയ സംഘടനയെ 2019 -ൽ പുനരുജ്ജീവിപ്പിക്കാൻ തീരുമാനിച്ചു …. എല്ലാ സഭകൾക്കും റീത്തുകൾക്കും പലപല സംഘടനകൾ ഉണ്ടെങ്കിലും ഇവയ്ക്കൊന്നും ക്രിസ്ത്യൻ സമുദായത്തിന് വേണ്ടി ഫലപ്രദമായി ഒന്നും ചെയ്യുവാൻ കഴിഞ്ഞിട്ടില്ല എന്ന ഉറച്ച ബോധ്യമാണ് എല്ലാ ക്രൈസ്തവ വിഭാഗങ്ങളെയും ഒരേ കുടക്കീഴിൽ കൊണ്ടുവന്നു കേഡർ സ്വഭാവത്തിലുള്ള RSS പോലെ ശക്തമായ ഒരു സംഘടന ക്രൈസ്തവർക്ക് ആവശ്യമാണ് മനസ്സിലാക്കി കൊണ്ടാണ് 2019-ൽ കാസ എന്ന സംഘടന എറണാകുളം കേന്ദ്രമാക്കി രജിസ്റ്റർ ചെയ്യപ്പെട്ടു പ്രവർത്തനമാരംഭിച്ചത് .
? എന്താണ് കാസയുടെ ഐഡിയോളജി ? എന്താണ് കാസയുടെ പ്രവർത്തന സ്വഭാവം ?
? എന്റെ രാജ്യം എന്റെ വിശ്വാസം …. സ്വന്തം രാജ്യത്തെയും സ്വന്തം വിശ്വാസത്തെയും ഒരേപോലെ കരുതുക സ്നേഹിക്കുക, ഒരേപോലെ സംരക്ഷിക്കുക ….. ദേശീയതയിൽ ഊന്നിയുള്ള വിശ്വാസ സംരക്ഷണം അതാണ് കാസയുടെ ഐഡിയോളജി .
? കർത്താവായ യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി അംഗീകരിക്കുകയും വിശുദ്ധ ബൈബിളിൽ വിശ്വസിക്കുകയും, രാജ്യത്തിന്റെ ഭരണഘടന അംഗീകരിക്കുകയും ചെയ്യുന്ന ഏതൊരു ക്രിസ്ത്യനിക്കും കാസയിൽ അംഗമാകാം ,സഭ, റീത്ത് വ്യത്യാസങ്ങൾ , വിശ്വാസപരമായ വ്യത്യാസങ്ങൾ , ദളിത് പരിവർത്തിത ക്രൈസ്തവ വേർതിരിവ് ഇവയൊന്നും കാസയെന്ന സംഘടനയിൽ അനുവദിക്കില്ല . ഇവിടെ എല്ലാവരും ഒരുപോലെ ക്രിസ്ത്യാനികൾ മാത്രമാണ് . പെന്തക്കോസ്ത് സഭകൾ മുതൽ വ്യത്യസ്തങ്ങളായ 16 സഭകളിലെ വിശ്വാസികൾ നിലവിൽ കാസയിൽ ഏകോതരസഹോദരങ്ങളായി അംഗങ്ങളായി പ്രവർത്തിക്കുന്നു.
?രാജ്യത്തെ നിയമവ്യവസ്ഥിതിയ്ക്കു കീഴിൽ പ്രവർത്തിക്കുന്ന ഏതു അംഗീകൃത രാഷ്ട്രീയ പ്രസ്ഥാനത്തിൽ വിശ്വസിക്കുന്ന എതൊരാൾക്കും കാസയിൽ അംഗമാകാം, എന്നാൽ കാസയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന സമയങ്ങളിൽ തന്റെ രാഷ്ട്രീയം മാറ്റി വെച്ചിട്ട് വേണം പ്രവർത്തിക്കുവാൻ , കാസ എടുക്കുന്ന നിലപാടുകൾ സ്വന്തം രാഷ്ട്രീയ പ്രസ്ഥാനത്തിന് എതിരായാൽ പോലും അതിലുള്ള തന്റെ വിയോജിപ്പ് സംഘടനയുടെ ഉള്ളിൽ താൻ അംഗമായിരിക്കുന്ന ഫോറമുകളിൽ പ്രകടിപ്പിക്കുവാനുള്ള ഉൾപാർട്ടി ജനാധിപത്യം സംഘടന അനുവദിച്ചുനൽകുന്നുവെങ്കിലും ആത്യന്തികമായി സംഘടനയുടെ തീരുമാനത്തിനൊപ്പം നിലകൊള്ളുകയെന്നത് ഓരോ അംഗത്തിന്റെയും കടമയാണെന്ന് മനസ്സിലാക്കി കാസയിലെ ഓരോ അംഗങ്ങളും അതിനെ അംഗീകരിക്കണം എന്നത് നിർബന്ധപൂർവം സംഘടന അനുശാസിക്കുന്നു.
? ഇന്ത്യൻ നിയമവ്യവസ്ഥയ്ക്ക് ഉള്ളിൽ നിന്നുകൊണ്ടുള്ള പ്രവർത്തനം മാത്രമായിരിക്കും കാസ നടത്തുക , നിയമങ്ങൾ ലംഘിച്ചുകൊണ്ടുള്ള ഒരു പ്രവർത്തനത്തിനും കാസ നേതൃത്വം നൽകുകയോ, അങ്ങനെ പ്രവർത്തിക്കാൻ അംഗങ്ങളെ അനുവദിക്കുകയോ ഇല്ല.
? എന്താണ് കാസയുടെ പ്രവത്തന ഉദ്ദേശം ?
? വോട്ട് ബാങ്കിന്റെ പ്രാധാന്യവും വലിപ്പവും നോക്കി മാത്രം പ്രവർത്തിക്കുന്ന കേരള രാഷ്ട്രീയത്തിൽ , വോട്ട് ബാങ്ക് കമ്മ്യൂണിറ്റി ആണെങ്കിൽ പോലും പല കാരണങ്ങളാൽ പല തട്ടിൽ ഭിന്നിച്ചു നിൽക്കുന്ന വിവിധ ക്രിസ്ത്യൻ വിഭാഗങ്ങള ഒരുമിപ്പിച്ചു നിർത്തി കേരള രാഷ്ട്രീയത്തെ നന്മയിലൂന്നി മുന്നോട്ടു പോകാൻ ഉതകുന്ന രീതിയിൽ കേരളത്തിലെ ഒരു സമ്മർദ്ദ ശക്തിയായി ക്രിസ്തിനികളെ മാറ്റിയെടുക്കുക , അതിലൂടെ ക്രിസ്ത്യൻ സമുദായത്തിന് ലഭിക്കേണ്ട എല്ലാ ന്യായമായ ആനുകൂല്യങ്ങളും അവകാശങ്ങളും നേടിയെടുക്കുക. ആത്മീയമായും ഭാതികമായും കരുത്തുറ്റ സമൂഹമാക്കി കേരള ക്യസ്ത്യൻ സമൂഹത്തെ മാറ്റിയെടുക്കുക .
? ബാഹ്യശക്തികളിൽ നിന്നും അവർക്ക് വേണ്ടി പ്രവർത്തിക്കുന്ന ചില ആന്തരിക ശക്തികളിൽ നിന്നും സഭയ്ക്കും സമുദായത്തിനും , വിശ്വാസങ്ങൾക്കും , മതമേലധ്യക്ഷന്മാർക്കും വൈദികർക്കും സന്യസ്തർക്കും സഭാ മക്കൾക്കും പിൻതുണയും സംരക്ഷണവും നൽകുക.
? ക്രിസ്ത്യൻ വിശ്വാസങ്ങൾക്ക് നേരെയും, രാജ്യത്തിനെതിരെയും ഉണ്ടാവുന്ന ഏതൊരു പൈശാചിക പ്രവർത്തികളെയും ഇന്ത്യൻ നിയമവ്യവസ്ഥക്കുള്ളിൽ നിന്നുകൊണ്ട് ഏതറ്റംവരെയും പോയി ചെറുത്തു തോൽപ്പിക്കുക.
? നമ്മുടെ കുടുംബങ്ങളേയും, സ്ഥാപനങ്ങളെയും, കൃഷികളെയും, വ്യാപാര വ്യവസായങ്ങളെയും ബാധിക്കുന്ന ഏതൊരു വിഷയങ്ങളിലും ഇടപെട്ടു അതിനു പരിഹാരം ഉണ്ടാക്കുക, അവയ്ക്കെതിരെ ഉണ്ടാകുന്ന ഏതു പ്രശ്നത്തിനും ഇന്ത്യൻ നിയമവ്യവസ്ഥയ്ക്ക് ഉള്ളിൽ നിന്നുകൊണ്ട് ഏതറ്റംവരെയും പോയി പരിഹാരം കാണുക, സംരക്ഷണം നൽകുക.
? ബോധപൂർവ്വം ക്രിസ്ത്യൻ സമുദായത്തെ തകർക്കാനായി ലക്ഷ്യം വച്ചിരിക്കുന്ന ലൗജിഹാദ് നാർക്കോട്ടിക് ജിഹാദ് , ലാൻഡ് ജിഹാദ്, എക്കണോമിക്കൽ ജിഹാദ് , മെഡിക്കൽ ജിഹാദ് , ലീഗൽ ജിഹാദ് etc,,,, മുതലായ രാജ്യവിരുദ്ധ ശക്തികൾക്കെതിരെ ശക്തമായി പ്രതികരിക്കുകയും ബോധവൽക്കരിക്കുകയും പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുക …… ഒപ്പം ക്രൈസ്തവ സമൂഹത്തെ ബാധിക്കുന്ന ഏതൊരു വിഷയത്തിലും സഭയ്ക്കും സഭാമക്കൾക്ക് വേണ്ടിയും ശക്തമായി നിലകൊള്ളുക.
? എന്താണ് കാസയുടെ ഭാവി പരിപാടികൾ ?
? കൃത്യമായ ചട്ടക്കൂടിനുള്ളിൽ നിന്നു പ്രവർത്തിച്ചു കൊണ്ട് കേരളത്തിലെ ഓരോ മുക്കിലും മൂലയിലും കാസയെ എത്തിക്കുക.
? സംസ്ഥാനതലം മുതൽ വാർഡ്തലം വരെയുള്ള പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചു കൊണ്ട് കൃത്യമായ ബോധവൽക്കരണത്തിലൂടെ സ്വത ബോധമുള്ള ക്രിസ്ത്യാനികളെയും വരും തലമുറകളെയും രാജ്യനന്മയ്ക്കും സമുദായനന്മയ്ക്കും ഉതകുന്നുവരായി സൃഷ്ടിച്ചെടുക്കുക.
? എല്ലാ ജില്ലകളിലും വിവിധ മേഖലകൾ തിരിച്ച് ക്രിസ്ത്യൻ ഹെല്പ് സെൻററുകൾ സ്ഥാപിക്കുക. ഫയർഫോഴ്സ് സംവിധാനങ്ങളെ പോലെ ഏതൊരു ആവശ്യത്തിന് ഏത് രാത്രിയിൽ വിളിച്ചാലും ഓടിയെത്തുന്ന രീതിയിൽ കാസ റെസ്ക്യൂ ടീമുകളെ സജ്ജരാക്കുക, അതിലൂടെ നമ്മുടെ ഓരോ ക്രിസ്ത്യൻ കുടുംബങ്ങളെയും സമൂഹത്തെയും പൂർണ്ണ സുരക്ഷിതമാക്കുക . ഓരോ മേഖലാ ഹെൽപ് സെന്റർകൾക്കും ഓരോ ആംബുലൻസ് എന്നതുൾപെടെയുള്ള കാര്യങ്ങളും ദീർഘവീക്ഷണത്തോടെ കാസ ലക്ഷ്യം വെക്കുന്നു.
? പ്രൊഫഷണൽ സമീപനങ്ങളിലൂടെ നമ്മുടെ കൃഷികൾ , വ്യവസായങ്ങൾ വ്യവഹാരങ്ങൾ ഇവ ഏകോപിപ്പിച്ചു ഇടനിലക്കാരെയും ചൂഷകരെയും ഒഴിവാക്കി കർഷകർക്കും വ്യാപാരികൾക്കും വ്യവസായികൾക്കും അതാത് മേഖലകളിലെ വിദഗ്ധരെ ഉപയോഗിച്ച് വേണ്ട മാർഗ നിർദ്ദേശങ്ങളും സഹായങ്ങൾ നൽകുക .
? ഇടവക ദേവാലയങ്ങളും , സഭകളും, ക്രിസ്ത്യൻ സ്ഥാപനങ്ങളും കേന്ദ്രീകരിച്ചു ക്രിസ്ത്യൻ പുരുഷ-വനിതാ സ്വയം സഹായ സംഘങ്ങൾ രൂപീകരിക്കുകയും അതിലൂടെ സമുദായത്തിന്റെ അടിത്തട്ടിൽ കൂടെയും പുരോഗതി കൈവരിക്കുവാൻ കുടിൽ വ്യവസായങ്ങൾ ചെറുകിട വ്യവസായങ്ങൾ ഇവ സൃഷ്ടിച്ചെടുക്കുക.
? ജില്ലകളുടെ വിവിധ മേഖലകളിൽ ഗൈഡൻസ് സെൻററുകൾ സ്ഥാപിച്ചു കൊണ്ട് പഠിച്ചു വളർന്നു വരുന്ന കുട്ടികൾക്ക് വേണ്ട സഹായങ്ങളും കോച്ചിംഗുകളും നൽകുകയും ഒപ്പം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പഠന മികവുള്ള കുട്ടികളെ കണ്ടെത്തി അവരെ അവരുടെ മികവിന്റെ അടിസ്ഥാനത്തിൽ ഉയർത്തി കൊണ്ടുവരുകയും ചെയ്യുക.
? ഇടവക ദേവാലയങ്ങളും , സഭകളും കേന്ദ്രീകരിച്ചു മൊബൈൽ ഫോൺ സർവീസ് സെൻന്ററുകൾ , ഇടവക ചന്തകൾ , മലംചരക്ക് വ്യാപാരങ്ങൾ . മാംസവ്യാപാരങ്ങൾ ഇവ തുടങ്ങുവാൻ സംഘങ്ങൾ രൂപീകരിച്ചു വേണ്ട സഹായങ്ങൾ നൽകുക.
? എല്ലാ ജില്ലകളിലും സമുദായ ബോധമുള്ള അഭിഭാഷകരെ യോജിപ്പിച്ചു കൊണ്ട് ലീഗൽ സെല്ലുകൾ ആരംഭിക്കുക അതിലൂടെ ക്രിസ്ത്യാനികൾക്ക് ആവശ്യമായി വരുന്ന നിയമ സഹായങ്ങളും ഉപദേശങ്ങളും സൗജന്യമായി നൽകുക.
? ഓൺലൈൻ ന്യൂസ് പോർട്ടലുകളും ചാനലുകളും സ്ഥാപിച്ചുകൊണ്ട് മാധ്യമരംഗത്ത് പൊളിറ്റിക്കൽ ഇസ്ലാമിന് അടിമപ്പെട്ടുപോയ മാധ്യമങ്ങളുടെ വ്യാജ വാർത്തകൾക്കും ഇരട്ടത്താപ്പ് നിലപാടുകൾക്കും തടയിടുക,
? മൊബൈലിനും സാറ്റലൈറ്റ് ചാനലുകൾക്കും അടിമപ്പെട്ടുപോയ നമ്മുടെ യുവത്വത്തെ വീണ്ടും കളിക്കളത്തിലേക്ക് തിരിച്ചെത്തിക്കുക , കലകൾക്കും ഫിലിം ക്ലബ്ബുകൾക്കും തുടക്കം കുറിക്കുക.
? കാസയുടെ വിദ്യാർഥി പ്രസ്ഥാനം രൂപീകരിച്ചു സ്കൂൾ തലം മുതൽ സ്വത ബോധമുള്ള ക്രിസ്ത്യൻ യുവത്വത്തെ വാർത്തെടുക്കുക .
? വിദേശ മലയാളികളായ ക്രിസ്ത്യാനികൾ എന്തുകൊണ്ട് കാസ എന്ന സംഘടനയെ സപ്പോർട്ട് ചെയ്യണം ?
നിങ്ങൾ നാട്ടിൽ നിന്നും വിദേശത്തേക്ക് പോകുമ്പോൾ ഉണ്ടായിരുന്ന അല്ലയെങ്കിൽ നിങ്ങൾ മാധ്യമങ്ങളിലൂടെ അറിയുന്ന കേരളമല്ല യഥാർത്ഥ കേരളമിന്ന് ……. ഗോഡ്‌സ് ഓൺ കൺട്രിയെന്ന കൊച്ചു കേരളം ഇന്നില്ല , പകരം ജനാധിപത്യത്തെയും മതേതര ത്തിന്റെയും ശവപ്പറമ്പായി മാറിയ ഒരു പൂകയുന്ന അഗ്നിപർവ്വതം മാത്രമാണിന്ന് കേരളം .
അത് നിങ്ങൾക്ക് മനസ്സിലാകണം എന്നുണ്ടെങ്കിൽ നിങ്ങൾ നാട്ടിൽ വരുമ്പോൾ അല്ലെങ്കിൽ നാട്ടിൽ ഉള്ള നിങ്ങളുടെ ബന്ധുക്കളോ എതെങ്കിലും ഒരു പ്രശ്നത്തിൽ അകപെടണം , അന്ന് നിങ്ങളെ സഹായിക്കാനായി ആത്മാർതയോടെ നിങ്ങൾക്കൊപ്പം നിൽക്കാൻ കാര്യമായി ആരും ഉണ്ടാകില്ല
നിങ്ങളുടെ വോട്ടും സംഭാവനയും വാങ്ങി വെളുക്കെ ചിരിച്ചിട്ടു പോയ ഒരു രാഷ്ട്രീയ നേതാവ് പോലും നിങ്ങൾക്ക് വേണ്ടി ആത്മാർത്ഥമായി നിൽക്കില്ല …… സത്യം നിങ്ങളുടെ ഭാഗത്താണ് എന്നവർക്കറിയാമെങ്കിൽ പോലും മതമൗലികവാദികളുടെ
വോട്ടുബാങ്കിനുമുന്നിൽ അവർക്ക് കീഴടങ്ങേണ്ടി വരും .
എന്തിന് നിങ്ങൾ വിദേശത്ത് വെച്ച് ഒരു തീവ്രവാദിയുടെ കൈയ്യാൽ മരണപ്പെട്ടാൽ പോലും കൊലപാതങ്കിയുടെ മതം നോക്കി മാത്രമായിരിക്കും ഈ രാഷ്ട്രീയ നേതാക്കൾ അനുശോചനക്കുറിപ്പ് പോലും എഴുതുക.
ഇവിടെയാണ് കാസ പോലെ ഒരു സംഘടന നിങ്ങൾക്ക് ആവശ്യമായി വരുന്നത്
കാസ എന്നാൽ ക്രിസ്ത്യൻ സാഹോദര്യ ബോധത്താൽ അത്മാവിൽ ആനന്ദം കൊള്ളുന്ന സ്വത്വ ബോധമുള്ള ധീരന്മാരായ യൂവാക്കളുടെ കൂട്ടായ്മയാണ്, അതുകൊണ്ട് തന്നെ നിങ്ങൾക്കോ നിങ്ങളുടെ നാട്ടിലുള്ള കുടുംബാംഗങ്ങൾക്കോ ഏതൊരു തരത്തിലെ പ്രശ്നം
നേരിട്ടാലും നിങ്ങൾക്കൊപ്പം ആത്മാർത്ഥമായി ചങ്കൂറ്റത്തോടെ നിൽക്കാൻ കാസയുടെ പ്രവർത്തകർ ഉണ്ടാകും …… വരുവിൻ നമുക്ക് ഒന്നായി ചേർന്ന് നമ്മുടെ നിലനിൽപ്പിനായി, നാം അനുഭവിച്ച സന്തോഷവും സ്വാതന്ത്ര്യവും വിശ്വാസസംരക്ഷണവും നമ്മുടെ വരും തലമുറയുക്കും അനുഭവിക്കുന്നതിന് ഇടയാക്കാൻ, ലബനനും, സിറിയയും അഫ്ഗാനും പോലെ കേരളമണ്ണിലും സംഭവിക്കാതിരിക്കാൻ വരുവിൻ നമുക്ക് ക്രിസ്തുവിൻ കരം പിടിച്ചു ക്രിസ്ത്യൻ സാഹോദര്യ ശക്തിയിൽ കാസയിൽ അണിചേരാം