എത്ര മനോഹരമായ ആചാരങ്ങൾ: മൃതദേഹം സംസ്‌കരിക്കാത്ത ഒരു ഗ്രാമം: എല്ലാ വർഷവും മൃതദേഹം പുറത്തെടുത്ത് പുതുവസ്ത്രം ധരിപ്പിച്ച് നഗരപ്രദക്ഷിണം; സൂക്ഷിക്കുന്നത് മരപ്പൊത്തിലും

സ്വന്തം ലേഖകൻ

സുമാത്ര: നാടും നഗരവും നൂറുകണക്കിനു ആളുകളും നോക്കി നിൽക്കെ മൃതദേഹം അടക്കം ചെയ്ത സ്ഥലത്തു നിന്നു പുറത്തെടുത്ത് നഗരത്തിലൂടെ വട്ടം കറക്കുന്നു. പുതുവസ്ത്രങ്ങളും ആഭരണങ്ങളും അണിയിച്ചാണ് മൃതദേഹം നഗരികാണിക്കലിനു തയ്യാറെടുക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

img-20161102-wa0093

img-20161102-wa0094ഇന്തോനേഷ്യയിലെ സുലാവെസി പ്രാന്തപ്രദേശത്ത്് ‘ തോറോജ ഗ്രാമത്തിൽ മൃതദേഹങ്ങളെ അണിയിച്ചൊരുക്കി വർഷാവർഷം നടത്തുന്ന ഈ ചടങ്ങ് മൈനെനെ എന്ന പേരിലാണ് അറിയപ്പെടുന്നത്.
അടക്കം ചെയ്ത മൃതദേഹം പെട്ടിയിൽനിന്നു പുറത്തെടുത്ത് വൃത്തിയാക്കി പുതുവസ്ത്രം ധരിപ്പിച്ച് ഗ്രാമം മുഴുവൻ കറക്കി വീണ്ടും പെട്ടിയിലടക്കം ചെയ്യുന്നു. ഈ ഗ്രാമക്കാർ മൃതദേഹം കല്ലറകളിൽ അടക്കാറില്ല. പെട്ടിയിൽ അടച്ചശേഷം ഗുഹകളിലും, മരച്ചില്ലക ളിലുമാണ് സൂക്ഷിക്കുന്നത്

.img-20161102-wa0092

img-20161102-wa0090

എല്ലാവർഷവും പെട്ടിതുറന്ന് മൃതദേഹം പുറത്തെടുത്ത് അവരെ പുതുവസ്ത്രങ്ങൾ ധരിപ്പിച്ച് അണിയിച്ചൊരുക്കി ഗ്രാമത്തിൽ വലിയ ജനാവലിയുടെ അകമ്പടിയോടെ പ്രദക്ഷിണം വച്ചശേഷം പുതിയ പെട്ടിയിൽ അല്ലെങ്കിൽ പഴയ പെട്ടിയിൽ ആവശ്യമുള്ള അറ്റകുറ്റപ്പണികൾ നടത്തി വീണ്ടും അടക്കം ചെയ്തു സൂക്ഷിക്കുന്നു.

കൊച്ചു കുഞ്ഞുങ്ങളുടെ മൃതദേഹവും ഇങ്ങനെ പുറത്തെടുത്ത് ഇതുപോലെ ഒരുക്കി പുതിയ കളിപ്പാട്ടങ്ങളും പാവകളും ഉൾപ്പെടെയാണ് പെട്ടിയിൽ അടക്കം ചെയ്യുന്നത്.

യാത്രാമദ്ധ്യേ ദൂരെ സ്ഥലങ്ങളിൽ പോയി ആരെങ്കിലും മരിച്ചാൽ അവരുടെ മൃതദേഹം മരിച്ച സ്ഥലം വരെ കൊണ്ടുപോയശേഷം തിരികെ കൊണ്ടുവരുന്നു.

ഈ ആഘോഷദിവസം മരിച്ച ആത്മാക്കൾ ജന്മഗ്രാമ ത്തിൽ വിരുന്നു വരുന്നു എന്നതാണ് അവരുടെ വിശ്വാസം.കൂടാതെ മരണപ്പെട്ട തങ്ങളുടെ പ്രിയപ്പെട്ടവ ർക്ക് ഇന്നും തങ്ങൾ ഹൃദയത്തിൽ സ്ഥാനം നൽകിയിരിക്കുന്നു എന്നതിന് തെളിവായും ഈ ആഘോഷത്തെ അവർ കാണുന്നു.മരിച്ചവർ ഒരിക്കലും തങ്ങളെ വിട്ടകലുന്നില്ല എന്നും ഇവർ ഉറച്ചു വിശ്വസിക്കുന്നു.

സമൂഹത്തിലെ ഉന്നതസ്ഥാനീയരായ വ്യക്തികൾ മരണപ്പെട്ടാൽ അവരുടെ മൃതദേഹം സൂക്ഷിക്കാനായി പ്രത്യേകം കല്ലിൽകൊത്തിയ വലിയ ഗുഹകൾ നിർമ്മിച്ചിട്ടുണ്ട്.

Top