കുഞ്ഞ് പുറത്തുവരുന്നുണ്ടെന്ന് അറിഞ്ഞു; ഭാര്യയെ ആശുപത്രി വരാന്തയില്‍ കിടത്തി ഭര്‍ത്താവ് പ്രസവമെടുത്തു

ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന തിയതിക്ക് മുന്‍പ് തന്നെ പ്രസവിക്കുന്നത് പുതുമയുള്ള കാര്യമല്ല. എന്നാല്‍ ഭര്‍ത്താവിനൊപ്പം പരിശോധനയ്ക്ക് വേണ്ടി വന്ന യുവതി ആശുപത്രി വരാന്തയില്‍ തന്നെ പ്രസവിച്ചിരിക്കുകയാണ്. പ്രസവം എടുത്തതാകട്ടെ സ്വന്തം ഭര്‍ത്താവും. പ്രശ്‌നങ്ങളൊന്നുമില്ലാതെ ആണ്‍കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു. മാന്‍ഹട്ടനിലെ വിയ ക്രിസ്റ്റി ഹോസ്പിറ്റലിലാണ് സംഭവം നടന്നത്. ആശുപത്രി വരാന്തയിലൂടെ ഭര്‍ത്താവ്13 ട്രാവിസ് ഹോഗനൊപ്പം നടക്കുമ്പോഴാണ് ജെസിന് കുഞ്ഞ് പുറത്തുവരുന്നതായി തോന്നിയത്. പാന്റിനകത്ത് കയ്യിട്ടപ്പോള്‍ കുഞ്ഞിന്റെ തല പുറത്തുവരുന്നതായി തോന്നി. ഉടന്‍ തന്നെ ഭര്‍ത്താവിനോട് പറഞ്ഞു. അദ്ദേഹം സങ്കോചിച്ച് നില്‍ക്കാതെ കുഞ്ഞിനെ പിടിക്കാന്‍ തയാറായി. ആ സമയത്താണ് രണ്ട് നഴ്‌സുമാര്‍ അതുവഴി വന്നത്. അവരും ട്രാന്‍സിനൊപ്പം ചേര്‍ന്നു. നഴ്‌സിന്റെ നിര്‍ദേശ പ്രകാരം പുഷ് ചെയ്തു, കുഞ്ഞ് പുറത്തുവന്നു. ജെസിന്റെ പ്രസവം ലോകം അറിഞ്ഞത് ടാമി കാരിന്റെ ചിത്രങ്ങളിലൂടെയാണ്. മാക്‌സ്‌വെല്‍ അലക്‌സാണ്ടര്‍ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. മാക്‌സിനെ കൂടാതെ നാല് പെണ്‍മക്കള്‍ ജെസിനുണ്ട്.

12

23

Top