ദുബായ് ജയിലിൽ തടവുകാരിയുടെ അർദ്ധനഗ്ന നൃത്തം; ചോദ്യം ചെയ്തപ്പോൾ മുഴുവന്‍ വസ്ത്രം ഊരിയെറിഞ്ഞു; പിന്നീട് സംഭവിച്ചത്

മറ്റേതെങ്കിലും രാജ്യത്താണ് ഇത് നടന്നതെന്ന് പറഞ്ഞാല്‍ അത്ഭുതമില്ല. പക്ഷേ കര്‍ശന നിയമങ്ങളുള്ള, അതും സ്ത്രീകള്‍ക്ക് കടുത്ത നിയന്ത്രണങ്ങളുള്ള ഗള്‍ഫില്‍ ഇത് നടന്നെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമാണ്. മറ്റൊന്നുമല്ല തടവുകാരി ജയിലില്‍ നഗ്നനൃത്തമാണ് നടത്തിയത്. സംഭവം നടന്നത് കഴിഞ്ഞ ഡിസംബറിലാണ്. അതിന്റെ ശിക്ഷ കൂടി തടവ്കാരിക്ക് ഇപ്പോള്‍ ലഭിക്കുകയും ചെയ്തു. 23 വയസ്സുള്ള സ്വദേശിയായ യുവതിയാണ് ജയിലില്‍ തുണി അഴിച്ച് നൃത്തം ചെയ്തത്. ജയിലിലെ ആഘോഷ വേളയില്‍ മറ്റ് തടവുകാരികള്‍ക്കൊപ്പം തുറന്ന പ്രദേശത്ത് അര്‍ദ്ധ നഗ്നയായിട്ടായിരുന്നു നൃത്തം. എന്നാല്‍ ഈ നൃത്തം ജയിലിലെ ഒരു പോലീസ് ഉദ്യോഗസ്ഥ കാണുകയുണ്ടായി. ഇവര്‍ നൃത്തം നിര്‍ത്തിവെച്ച് ഓഫീസിലേക്ക് വരാന്‍ യുവതിയോട് ആവശ്യപ്പെട്ടു. വിശദീകരണം ചോദിച്ച പോലീസിനോട് ജയില്‍ ഡയറക്ടര്‍ ആഘോഷത്തിന് അനുമതി നല്‍കിയിട്ടുണ്ട് എന്നായിരുന്നു യുവതിയുടെ മറുപടി. ഇതോടെ യുവതിയും പോലീസ് ഉദ്യോഗസ്ഥയും തമ്മില്‍ വാക്ക് തര്‍ക്കത്തിലായി. തര്‍ക്കം മൂത്തപ്പോള്‍ തടവുകാരി വസ്ത്രങ്ങള്‍ പൂര്‍ണമായും ഊരിയെറിഞ്ഞു. മാത്രമല്ല പോലീസിനെ തെറി വിളിക്കുകയും മര്‍ദിക്കുകയും ചെയ്തു. പോലീസ് ഉദ്യോഗസ്ഥയുടെ കുടുംബത്തെ വരെ ഈ തടവുകാരി അസഭ്യം പറഞ്ഞുവത്രേ. മാത്രമല്ല അശ്ലീലമായ തരത്തില്‍ ഇവര്‍ പോലീസ് ഉദ്യോഗസ്ഥയെ ചേഷ്ടകള്‍ കാണിക്കുകയും ചെയ്തു. ഒടുവില്‍ മറ്റ് തടവുകാര്‍ വന്നാണ് യുവതിയെ പിടിച്ച് മാറ്റിയത്.

ഈ കുറ്റത്തിന് യുവതിക്ക് ആറ് മാസം അധിക തടവ് ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയാണ് തടവുകാരി കുറ്റക്കാരിയാണെന്ന് കണ്ടെത്തി ശിക്ഷിച്ചിരിക്കുന്നത്. ഈ വിധിക്കെതിരെ തടവുകാരിക്ക് 15 ദിവസത്തിനുള്ളില്‍ അപ്പീല്‍ സമര്‍പ്പിക്കാന്‍ അവസരമുണ്ട്. ഇവര്‍ പോലീസുകാരിയെ നഗ്നയായി മര്‍ദിക്കുന്നത് കണ്ടുവെന്ന് മറ്റ് തടവുകാരും ജയില്‍ ജീവനക്കാരും മൊഴി നല്‍കിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top