പോഞ്ചോ എന്ന മിടുക്കന്‍ നായയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ മിന്നും താരം. തളര്‍ന്നു വീണ പോലീസു കാരന്റെ ജീവന്‍ രക്ഷിക്കാനായി പോഞ്ചോ എന്ന മിടുക്കന്‍ സി.പി.ആര്‍ നല്‍കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മാഡ്രിഡ് മുന്‍സിപ്പല്‍ പെലീസിലെ നായയാണ് വിഡിയോയിലെ താരം. ഉദ്യോഗസ്ഥന്‍ തളര്‍ന്നു വീണപ്പോഴേക്കും എവിടെ നിന്നോ ഓടി വരുന്ന പോഞ്ചോ വീണയാളുടെ നെഞ്ചത്ത് മുന്‍കാലുകള്‍ അമര്‍ത്തി സി.പി.ആര്‍ നല്‍കുന്നു. മുകളിലേക്കും താഴേക്കും ചാടി വീണ്ടും ഇതാവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്. പിന്നീട് വീണയാളുടെ മുഖത്തോട് മുഖമടുപ്പിച്ച് ശ്വാസോച്ഛ്വാസം ശ്രദ്ധിക്കുന്ന പോഞ്ചോ മനുഷ്യരെപ്പോലും അതിശയിപ്പിക്കുന്ന പ്രകടനമാണവിടെ കാഴ്ച വച്ചത്.
മാഡ്രിഡ് ലെ ഒരു പോലീസുകാരാണ് ഈ അപൂര്‍വ ദൃശ്യം ക്യാമറയില്‍ പകര്‍ത്തി പുറത്ത് വിട്ടിരിക്കുന്നത്. തന്റെ ബോസ് നാടകീയമായി കുഴഞ്ഞ് വീണ് യാതൊരു ചലനവുമില്ലാതെ കിടന്നപ്പോള്‍ ഈ നായ അയാളെ എഴുന്നേല്‍പ്പിക്കാനായി നടത്തിയ ഈ ശ്രമത്തെയും നായയുടെ ബുദ്ധി സാമര്‍ത്ഥ്യത്തെയും പുകഴ്ത്തി ഇതുവരെ നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഉദ്യോഗസ്ഥന്‍ കുഴഞ്ഞു വീണതല്ല നായയ്ക്ക് ട്രെയിനിംങ് നല്‍കുന്ന ഭാഗമായാണ് ഇത്തരമൊരു മോക്ക് പ്രകടനം ഉദ്യോഗസ്ഥര്‍ നടത്തിയത്. മൂന്ന് ദിവസങ്ങള്‍ കൊണ്ട് ഈ വീഡിയോ ലോകമാകമാനമുള്ള 1.7 മില്യണ്‍ പേരാണ് കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഈ നായയുടെ വിശേഷബുദ്ധിയെ പ്രശംസിച്ച് കമന്റുകളുമിട്ടിട്ടുണ്ട്.
https://youtu.be/rfyNjur7tgU