സ്വന്തം ആരോഗ്യം സൂക്ഷിക്കാന്‍ ഡൈവ് മുര്‍ഫി എന്ന ബ്രിട്ടീഷുകാരന്‍ സ്വീകരിച്ചിരിക്കുന്നത് അല്‍പ്പം വ്യത്യസ്തമായ വഴിയാണ്. സ്വന്തം ആരോഗ്യം കാത്തുസൂക്ഷിക്കാനും ഫിറ്റ് ആയിരിക്കാനുമായി ഡൈവ് മുര്‍ഫി ചെയ്യുന്നത് സ്വന്തം മൂത്രം കുടിക്കുകയാണ്. ഒന്നും രണ്ടും വര്‍ഷമല്ല നീണ്ട ആറു വര്‍ഷമായി മുര്‍ഫി ഇക്കാര്യം ചെയ്യുന്നു. ബ്രിട്ടനിലെ ബാസില്‍ഡണ്‍ എസ്സക്സ് സ്വദേശിയാണ് ഈ 54കാരന്‍. കഴിഞ്ഞ ആറുവര്‍ഷമായി ഒരു ഗ്ലാസ് മുന്തിരി ജ്യൂസിനൊപ്പം സ്വന്തം മൂത്രം രണ്ട് ഗ്ലാസ് വീതം കുടിക്കുന്നതാണ് മുര്‍ഫിയുടെ പതിവ്. ഈ ശീലം തന്റെ ജീവിതത്തില്‍ ആരോഗ്യകരമായ മാറ്റങ്ങളുണ്ടാക്കാന്‍ സഹായിച്ചുവെന്ന് മുര്‍ഫി തെളിവ് സഹിതം പറയുന്നു. മുന്‍പ് തനിക്ക് ആസ്ത്മ അടക്കമുളള രോഗങ്ങള്‍ ഉണ്ടായിരുന്നുവെന്നും, എന്നാല്‍ 2011 മുതല്‍ ഈ ശീലം ആരംഭിച്ചതോടെ ഇതൊക്കെ മാറിയെന്നും മുര്‍ഫി അവകാശപ്പെടുന്നു. കൂടാതെ തനിക്കുണ്ടായിരുന്ന അമിതവണ്ണം മാറാനും ഭാരം 50 കിലോയില്‍ കൂടാതെ നിലനിര്‍ത്താനും ഇത് സഹായിക്കുവെന്നും മുര്‍ഫി കൂട്ടിച്ചേര്‍ത്തു. ഇതുകൊണ്ടും തീര്‍ന്നില്ല. മുര്‍ഫി മൂത്രം കുടിക്കുക മാത്രമല്ല, അതുകൊണ്ട് കുളിക്കുകയും മുഖത്ത് പുരട്ടുകയും കൂടി ചെയ്യാറുണ്ട്. മുഖ സൗന്ദര്യം വര്‍ധിപ്പിക്കാന്‍ ഇതിനേക്കാള്‍ മികച്ച വഴിയില്ലെന്നാണ് ഇയാള്‍ പറയുന്നത്. മുഖത്തെ ചുളിവുകളും പാടുകളും മാറാന്‍ മൂത്രം ഉത്തമമാണത്രെ! മൂത്രത്തെ തെറാപ്പിയുടെ ഭാഗമാക്കിയാല്‍ ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ കാണാനാകാമെന്നാണ് മുര്‍ഫി പറയുന്നത്. ഇദ്ദേഹത്തിന് 25 വയസുള്ള മകളും 21 വയസുള്ള മകനുമുണ്ട്. നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് നിയന്ത്രിക്കാന്‍ മൂത്രം കുടിക്കുന്നതിലൂടെ സാധിക്കുമെന്നും ഇദ്ദേഹം പറയുന്നു. മനുഷ്യന് അവശ്യമുള്ളതെല്ലാം ഇതിലുണ്ട്. ആളുകള്‍ വിചാരിക്കുന്നത് മൂത്രം ഒരു വേസ്റ്റ് പ്രോഡക്റ്റാണെന്നാണ്. എന്നാല്‍ ഇത് വെള്ളത്തേക്കാള്‍ ശുദ്ധമാണെന്നാണ് മുര്‍ഫിയുടെ പക്ഷം. 2011ല്‍ ഒരു യൂറിന്‍ തെറാപ്പിയെ കുറിച്ച് കേട്ടതോടെയാണ് ഇദ്ദേഹം ഈ ശീലത്തിലേക്ക് തിരിയുന്നത്.
ആറുവര്‍ഷമായി മൂത്രം കുടിക്കാനും കുളിക്കാനും ഉപയോഗിക്കുന്നു; വ്യത്യസ്തമായ ജീവിതത്തിലൂടെ നേടിയതിതൊക്കെയെന്ന് വെളിപെടുത്തി ഈ അമ്പത്തിനാലുകാരന്‍
Tags: drinking urine