ദുബായിലെ ഒരു മസാജ് പാര്‍ലറില്‍ സുഖചികിത്സയ്ക്ക് എത്തിയ യുവാവിന്റെ പക്കല്‍ നിന്നും പണവും മൊബൈല്‍ ഫോണുമടക്കം 163,790ദിര്‍ഹം രൂപ കവര്‍ന്നു(29 ലക്ഷം രൂപ). യുവാവിനെ വശീകരിച്ച് പണം കവര്‍ന്ന കേസില്‍ നൈജീരിയന്‍ യുവതിയും സുഹൃത്തും അറസ്റ്റിലായി. ഈജിപ്ഷ്യന്‍ വംശജനായ യുവാവിനെ ഹോട്ടല്‍ റൂമിലേക്ക് വിളിച്ച് വരുത്തി കയ്യിലുണ്ടായിരുന്ന 15,000 ദിര്‍ഹവും ക്രെഡിറ്റ് കാര്‍ഡും രണ്ടു മൊബൈല്‍ ഫോണും, വാച്ചു കവര്‍ന്നെന്നാണ് കേസ്. മോഷ്ടിച്ച ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പ്രതികള്‍ ദുബായി നഗരത്തില്‍ വലിയ തോതില്‍ ഷോപ്പിംഗ് നടത്തിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഈജിപ്ഷ്യന്‍ യുവാവുമായി വാട്‌സാപ്പ് വഴി പരിജയപ്പെട്ട നൈജീരിയന്‍ യുവതി കഴിഞ്ഞ ആഗസ്റ്റ് 21ന് ഇയാളെ അല്‍ ബര്‍ഷയിലുള്ള ഒരു ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ഹോട്ടലിലെത്തിയ യുവാവ് യുവതി നിര്‍ദ്ദേശിച്ചപ്രകാരം മുറിയിലെത്തിയപ്പോള്‍ അവിടെ വേറെയും സ്ത്രീകളുണ്ടായിരുന്നു. ഇവര്‍ ചേര്‍ന്ന് യുവാവിനെ അടുത്തുള്ള മുറിയിലേക്ക് കൊണ്ട് പോവുകയും, ശരീരത്തില്‍ തേപ്പ്‌പെട്ടി കൊണ്ട് പൊള്ളലേല്‍പ്പിക്കുകയും ചെയ്തു. സ്ത്രീകളുടെ സംഘം യുവാവിനെ കെട്ടിയിട്ട ശേഷം കൈയിലുള്ള വസ്തുക്കളെല്ലാം കവര്‍ന്നു. ക്രെഡിറ്റ് കാര്‍ഡിന്റെ പിന്‍ നമ്പര്‍ പറഞ്ഞില്ലെങ്കില്‍ തേപ്പ്‌പ്പെട്ടി മുഖത്തിരിക്കുമെന്ന് ഭീഷണിപ്പെടുത്തിയതും എല്ലാ പിന്‍ നമ്പറുകളും വെളിപ്പെടുത്തികയായിരുന്നുവെന്ന് യുവാവ് പോലീസിനോട് പറഞ്ഞു.