ജാഗ്രതൈ! ദുബൈയില്‍ മെസേജ് കാര്‍ഡ് വിതരണം ചെയ്താല്‍ 10,000 ദിര്‍ഹം പിഴ വരുന്നു

സാധനങ്ങള്‍, സേവനങ്ങള്‍, കടകള്‍, ഉഴിച്ചില്‍ കേന്ദ്രങ്ങള്‍ തുടങ്ങിയവയുടെ പരസ്യത്തിന് മെസേജ് കാര്‍ഡുമായി നടക്കുന്ന പ്രവാസികളുടെ ശ്രദ്ധയ്ക്ക്.

കാര്‍ഡ് വിതരണം കൈയോടെ പിടിക്കപ്പെട്ടാല്‍ 10,000 ദര്‍ഹം പിഴയും നാടുകടത്തലുമാണ് ഇനി മുതല്‍ ലഭിക്കാവുന്ന ശിക്ഷ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതുമായി ബന്ധപ്പെട്ട നിയമിര്‍മാണം ഉടനുണ്ടാവുമെന്ന് ദുബൈ മുനിസിപ്പാലിറ്റി വക്താവ് അറിയിച്ചു.

വഴിയില്‍ വച്ച് കാല്‍നടക്കാര്‍ക്കിടയില്‍ വിതരണം ചെയ്യുകയോ വീട്ടുപടിക്കലും നിര്‍ത്തിയിട്ട വാഹനത്തിന്റെ വിന്‍ഡോ ഗ്ലാസ്സിനും വിന്‍ഡ് സ്‌ക്രീനിനുമിടയിലും മറ്റുമായി തിരുകിവയ്ക്കുകയോ ചെയ്യുന്നവര്‍ക്കെതിരേ കര്‍ശന നടപടികള്‍ എടുക്കുന്നതിന്റെ ഭാഗമായാണിത്.

നിലവില്‍ 500 ദിര്‍ഹമാണ് പിഴ.
ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവരില്‍ പലരും റസിഡന്‍സി പെര്‍മിറ്റോ മറ്റ് രേഖകളോ ഇല്ലാതെ കഴിയുന്നവരാണെന്ന് കണ്ടെത്തിയതായി വെയ്സ്റ്റ് മാനേജ്‌മെന്റ് വിഭാഗം ഡയരക്ടര്‍ അബ്ദുല്‍ മജീദ് അബ്ദുല്‍ അസീസ് അല്‍ സൈഫി അറിയിച്ചു.

അര്‍ധനഗ്നകളായ സ്ത്രീകളുടെ ചിത്രം പതിച്ചിറക്കുന്ന ഇത്തരം കാര്‍ഡുകളില്‍ പറയുന്ന സേവനങ്ങളിലേറെയും നിയമവിരുദ്ധമായി നടത്തുന്നവയാണ്. ലൈസന്‍സുള്ള സ്ഥാപനങ്ങളാണ് ഇതിന് പിന്നിലെങ്കില്‍ അവരുടെ വ്യാപാര ലൈസന്‍സ് റദ്ദ് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത്തരം സന്ദേശ കാര്‍ഡുകള്‍ നഗരത്തിന്റെ സൗന്ദര്യ സങ്കല്‍പ്പത്തിനെതിരാണെന്നതിനാലും അവ മാലിന്യ പ്രശ്‌നം സൃഷ്ടിക്കുന്നതിനാലുമാണ് നടപടി കര്‍ക്കശമാക്കുന്നത്.

ഇത്തരം പരസ്യങ്ങളില്‍ പറയുന്ന കാര്യങ്ങള്‍ വിശ്വസിച്ച് ആളുകള്‍ വഞ്ചിതരാവുന്ന കേസുകളും കുറവല്ല. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് മുനിസിപ്പാലിറ്റിക്ക് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Top