പാസ്പോര്‍ട്ടും തിരിച്ചറിയല്‍രേഖയുമില്ലാതെ വിമാനത്താവളം വഴി യാത്ര നടത്താന്‍ കഴിയുമോ. കഴിയുമെന്ന് പ്രഖ്യാപിക്കുകയാണ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളം. അധികം വൈകാതെ പാസ്പോര്‍ട്ടും, രേഖയും കാണിക്കാതെ ദുബൈയില്‍ നിന്ന് യാത്രപുറപ്പെടാം. ലോകത്ത് ആദ്യമായാണ് പാസ്പോര്‍ട്ടും തിരിച്ചറിയല്‍ കാര്‍ഡുമില്ലാതെ യാത്രക്കാരനെ തിരിച്ചറിയുന്ന സംവിധാനം ഏര്‍പ്പെടുത്തുന്നത്. എമിഗ്രേഷന്‍ പരിശോധനക്ക് പകരം വിമാനത്തിലെ സ്മാര്‍ട്ട് തുരങ്കത്തിലൂടെ കടന്നുപോയാല്‍ മതി. തുരങ്കം യാത്രക്കാരനെ തിരിച്ചറിഞ്ഞ് നടപടികള്‍ പൂര്‍ത്തിയാക്കും. ജൈറ്റക്സ് സാങ്കേതിക വാരത്തിന്‍റെ ഭാഗമായി അവതരിപ്പിച്ച ഈ സാങ്കേതിക വിദ്യ താമസിയാതെ ദുബൈ വിമാനത്താവളങ്ങളില്‍ നിലവില്‍ വരും. ഗ്ലാസ് തുരങ്കത്തിലെ 12 നൂതന ക്യാമറകള്‍ യാത്രക്കാരനെ സ്കാന്‍ ചെയ്ത് തിരിച്ചറിയും എന്നതാണ് പ്രത്യേകത. ഇതിലൂടെ കടന്നുപോകാന്‍ യാത്രക്കാരന്‍ നേരത്തേ തന്റെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. രജിസ്ട്രേഷന്‍ രേഖയിലുള്ള വ്യക്തിതന്നെയാണ് യാത്രചെയ്യുന്നതെന്ന് ഐറിസ് റെക്കഗ്നിഷ്യന്‍ സാങ്കേതിക വിദ്യയിലൂടെ സ്മാര്‍ട്ട് തുരങ്കം ഉറപ്പുവരുത്തും. വെറും പത്ത് സെക്കന്റിനകം യാത്രാ നടപടികള്‍ പൂര്‍ത്തിയാക്കാം. ദുബൈ താമസ കുടിയേറ്റ ഡയറക്ടറേറ്റും എമിറേറ്റ്സും ചേര്‍ന്നാണ് സ്മാര്‍ട്ട് തുരങ്കം പദ്ധതി നടപ്പാക്കുന്നത്.
പാസ്പോര്‍ട്ടും തിരിച്ചറിയല്‍ രേഖയും വേണ്ടാത്ത വിമാനയാത്ര ഒരുക്കാന്‍ ദുബൈ എയര്‍പോര്‍ട്ട്
Tags: dubai smart airport