താൽക്കാലിക ജീവനക്കാരെ കണ്ടെത്താൻ ദുബായിയിൽ പുതിയ ഓൺലൈൻ സംവിധാനം

താൽക്കാലികമായി ജീവനക്കാരെ ആവശ്യമുള്ളവർക്ക് ഒാൺലൈൻ വഴി ഉടൻ ലഭ്യമാക്കുന്ന സംവിധാനത്തിന് ദുബായില് തുടക്കമായ്. ജീവനക്കാർ അവധിക്ക് പോകുന്പോഴും ജോലിത്തിരക്ക് കൂടുതലുള്ളപ്പോഴും താൽക്കാലിക ജോലിക്കുമെല്ലാം എളുപ്പം പകരക്കാരെ ഇതുവഴി കണ്ടെത്താനാകുമെന്ന് ബന്ധപ്പെട്ടവർ ദുബായിയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വെബ് സൈറ്റിൽ വിവിധ മേഖലകളിൽ ലഭ്യമായ ജീവനക്കാരുടെ വിശദാംശങ്ങളും വീഡിയോ പ്രൊഫൈലും ലഭ്യമാണ്. ഇതിൽ നിന്ന് ഉചിതമായവരെ തെരഞ്ഞെടുത്ത് ഓൺലൈൻ വഴി തന്നെ വേതനമടച്ചാൽ പറയുന്ന ദിവസം ജീവനക്കാർ ഓഫീസിൽ എത്തുമെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി. പ്രമുഖ ടാലൻറ് മാനേജ്മെന്റ് കന്പനിയായ ടാസ്ക് ഔട്സോസിങ്ങാണ് ടാസ്ക് ടെമ്പ് എന്ന പേരിലുള്ള നൂതന പോർട്ടൽ സംവിധാനം തുടങ്ങിയത്. www.tasctemp.com എന്ന വെബ് സൈറ്റിലാണ് ഈ സൗകര്യം ലഭിക്കുക. ഒരു ദിവസം മുതൽ ആറു മാസത്തേക്ക് വരെ ജീവനക്കാരെ ഇതുവഴി സേവനത്തിന് ലഭിക്കും.

Top