കടലിനടിയിൽ അത്ഭുതം ഒളിപ്പിച്ച് ദുബായ്

കടലിന് അടിയില്‍ അത്യാഢംബരക്കൊട്ടാരം തീര്‍ത്താണ് ദുബായ് ലോകത്തിന് മുന്നില്‍ വിസ്മയം ഒരുക്കാന്‍ പോകുന്നത്. ലോകത്തിലെ തന്നെ ആദ്യത്തെ കടലിന് അടിയിലുള്ള ആഢംബര റിസോര്‍ട്ടായിരിക്കും ദുബായിലേത്. കടലില്‍ തീര്‍ത്ത വേള്‍ഡ് ഐലന്‍ഡ്‌സ് എന്ന കൃത്രിമ ദ്വീപിലാണ് ഈ അത്ഭുതം ഒരുങ്ങുന്നത്. മൂവായിരത്തോളം അതിഥികളെ ഉള്‍ക്കൊള്ളാനാവുന്ന തരത്തിലാണ് ഈ ആഢംബരക്കൊട്ടാരം നിര്‍മ്മിക്കുക. 2.49 ബില്യണ്‍ ദിര്‍ഹമാണ് നിര്‍മ്മാണച്ചെലവ് പ്രതീക്ഷിക്കുന്നത്. നാലിലേറെ ഡെക്കുകളാണ് ഈ കൊട്ടാരത്തിലുണ്ടാവുക. ഇതില്‍ താമസ സൗകര്യം, ഹോട്ടലുകള്‍, വിനോദത്തിന് സൗകര്യം എന്നിവയുണ്ടാകും. നാലില്‍ ഒരെണ്ണം കടലിന് അടിയിലും ആയിരിക്കും. കടലില്‍ പൊങ്ങിക്കിടക്കുന്ന ബീച്ചുകളും ഒരുക്കുന്നുണ്ട്. മാത്രമല്ല കടലിനടിയില്‍ സ്പാ സൗകര്യവും ഉണ്ടാകും. 2020ഓടെയാണ് ഈ പദ്ധതി പൂര്‍ത്തിയാവുക. സഞ്ചാരികള്‍ക്ക് ബോട്ടിലോ സീപ്ലെയിനിലോ ഹെലികോപ്റ്ററിലോ ഈ സ്വപ്‌നദ്വീപിലെ കൊട്ടാരത്തിലെത്താം. ദുബായിയുടെ വിനോദ സഞ്ചാരഭൂപടത്തില്‍ ഒരു നാഴികക്കല്ലായിരിക്കും ഈ കൊട്ടാരമെന്നുറപ്പ്.

Top