മെക്സിക്കോയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 61 ആയി ഉയര്‍ന്നു. വ്യാഴാഴ്ചയാണ് ഭൂകമ്പം ഉണ്ടായത്.റിക്ടര്‍ സ്കെയിലില്‍ 8.1 രേഖപ്പെടുത്തിയ ഭൂചലനം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഭൂകമ്പമാണെന്ന് യു.എസ് ജിയളോജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.തെക്കന്‍ മെക്സിക്കോയില്‍ തീരനഗരമായ ടൊണാലയില്‍ നിന്ന് നൂറുകിലോമീറ്റര്‍ അകലെയാണ് വ്യാഴാഴ്ച രാത്രി 11.49-ന് ഭൂചലനം ഉണ്ടായത്. വൈദ്യുതിബന്ധം ഇല്ലാതായതോടെ ആശുപത്രികളുടെ പ്രവര്‍ത്തനം താളംതെറ്റിയിട്ടുണ്ട്. സ്കൂള്‍, വീട്, ആശുപത്രി എന്നിവക്ക് കേടുപാട് സംഭവിച്ചു. സിലന ക്രൂസില്‍ സൂനാമി ഭീഷണി നിലനില്‍ക്കുന്നതായും മുന്നറിയിപ്പുണ്ട്. മെക്സികോ സിറ്റിയടക്കം പത്ത് സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് തിങ്കളാഴ്ച വരെ അവധി പ്രഖ്യാപിച്ചു.1985-ല്‍ പതിനായിരത്തിലധികം പേര്‍ കൊല്ലപ്പെട്ട ഭൂകമ്പത്തിന് ശേഷം രാജ്യത്തുണ്ടാകുന്ന ഏറ്റവും തീവ്രതയേറിയ ഭൂകമ്പമാണിത്.
മെക്സിക്കോ ഭൂകമ്പം; മരണം 61കടന്നു
Tags: earth quake in mexico