കെയ്‌റോ: ഈജിപ്റ്റില്‍ ബസിനു നേരെ നടന്ന വെടിവെപ്പില്‍ 23 പേര്‍ കൊല്ലപ്പെടുകയും 25 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഈജിപ്റ്റിലെ പ്രധാന ക്രിസ്ത്യന്‍ ക്രിസ്ത്യന്‍ വിഭാഗമായ കോപ്റ്റ്‌സ് വിഭാഗത്തിലുള്ളവരാണ് മരിച്ചവര്‍. മിന്യ നഗരത്തില്‍, ദേവാലയത്തിലേക്ക് പോകുകയായിരുന്ന വാഹനത്തിനു നേരെയാണ് ആക്രണം നടന്നത് .
സെന്റ് സാമുവല്‍ സന്ന്യാസി മഠത്തിലേക്ക് യാത്രചെയ്യുകയായിരുന്ന സംഘത്തിനു നേരെയാണ് ആക്രമണമുണ്ടായതെന്ന് അല്‍ജസീറ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈജിപ്തില്‍ ക്രിസ്തുമതവിശ്വാസികളായ ന്യൂനപക്ഷത്തിനെതിരെ ഇത്തരത്തില്‍ നേരത്തെയും ആക്രമണമുണ്ടായിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലില്‍ തണ്ട, അലക്‌സാണ്ട്രിയ നഗരങ്ങളിലെ രണ്ട് ചര്‍ച്ചുകളിലായുണ്ടായ സ്‌ഫോടനങ്ങളില്‍ പത്തിലേറെ പേര്‍ കൊല്ലപ്പെട്ടിരുന്നു.
2016 ഡിസംബറില്‍ കെയ്‌റോയിലെ പള്ളിക്കു നേരെയുണ്ടായ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും അടക്കം 25 പേര്‍ കൊല്ലപ്പെടുകയും 49 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മിന്യയിലെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആരും ഇതുവരെ രംഗത്തെത്തിയിട്ടില്ല.അക്രമിയെ കണ്ടെത്തുന്നതിനായി പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. നേരത്തെ ഇത്തരത്തില്‍ ക്രിസ്തുമത വിശ്വാസികള്‍ക്ക് നേരെ ഐസിസ് ആക്രമണങ്ങള്‍ ഉണ്ടായിട്ടുള്ളതിനാല്‍ മിന്യ ആക്രമണത്തിന് പിന്നിലും ഐസിസ് ആയിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.ഇസ്ലാമിക് സ്‌റ്റേറ്റ് സംഘടനയുടെ മുന്നറിയിപ്പിന് പിന്നാലെ ഈജിപ്റ്റില്‍ നിരവധി തവണ കോപ്റ്റ്‌സ് വംശജര്‍ക്ക് നേരെ ആക്രമണം നടന്നിരുന്നു. ഏപ്രില്‍ ഒമ്പതിന് നടന്ന രണ്ട് ചാവേറാക്രമണത്തില്‍ 46 പേരാണ് മരിച്ചത്. ആക്രമണത്തിനു പിന്നാലെ രാജ്യവ്യാപകമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.