ക്രൈം ഡെസ്‌ക്
സലാ: എട്ടുവയസുകാരി ആദ്യരാത്രിയിൽ ആന്തരീക രക്തസ്രാവത്തെ തുടർന്നു മരണത്തിനു കീഴടങ്ങി. തന്നെക്കാൾ അഞ്ചിരട്ടി പ്രായമുള്ള യുവാവാണു കുട്ടിയെ വിവാഹം കഴിച്ചത്. യമനിലാണു മനുഷ്യമനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവം. പെൺകുട്ടിയുടെ ആന്തരീകാവയവങ്ങളിൽ ക്ഷതമേറ്റ പാടുകളുണ്ട്. ശാരീരിക വളർച്ച പോലും പൂർണ്ണമാകാത്ത പെൺകുട്ടി ക്രൂരപീഡനത്തിന് ഇരയായാണു മരിച്ചത്.
വളരെച്ചെറിയ പെൺകുട്ടികളെ വളരെ പ്രായമേറിയ പുരുഷന്മാർ വിവാഹം കഴിക്കുന്നതു യമനിൽ പതിവാണ്. ഇത്തരത്തിൽ വിവാഹിതരാകുന്ന പെൺകുട്ടികൾ വിവാഹശേഷം ക്രൂരപീഡനങ്ങൾക്കു വിധയമായി കൊല്ലപ്പെടുന്ന കേസുകൾ യമനിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. 2012ൽ പ്രസവത്തോടെ 12 വയസുകാരി മരണപ്പെട്ടതു വളരെ ഏറെ വാർത്ത പ്രാധാന്യം നേടിരുന്നു.
യമനിൽ വിവാഹിതരാകുന്ന പെൺകുട്ടികളിൽ നാലിലൊന്നും 15 വയസിൽ കുറഞ്ഞവരാണ്. ദാരിദ്രമാണ് ഇതിനു കാരണമായി ചൂണ്ടിക്കാണിക്കുന്നത്. വിവാഹത്തിന്റെ പേരിൽ പലരും പെൺകുട്ടികളെ പണം വാങ്ങി വിൽക്കുകയാണ് പതിവ്.