![](http://dailyindianherald.com/wp-content/uploads/2019/04/EMILY-WATSON.png)
ലണ്ടന്‍:ജയില്‍ ഉദ്യോഗസ്ഥ ജയില്‍ മുറിയില്‍ പോയി തടവുപുള്ളിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു പിടിക്കപ്പെട്ട ഉദ്യോഗസ്ഥ കുറ്റക്കാരിയെന്ന് കണ്ടെത്തിയ മോള്‍ഡ് ക്രൗണ്‍ കോടതി ഇവര്‍ക്ക് 12 മാസത്തെ തടവ് ശിക്ഷ വിധിച്ചു. ജയിലിലെ ജോണ്‍ മക്ഗീ എന്ന തടവുകാരമുമായി സെല്ലിനുള്ളില്‍വെച്ച് എമിലി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു. എമിലി മൂന്ന് പ്രാവശ്യം ഇയാളുടെ സെല്ലില്‍ പോയിട്ടുണ്ടെന്നും ഒരു പ്രാവശ്യം സെല്ലില്‍ വെച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്നും കോടതി കണ്ടെത്തി.
2017 ഒക്ടോബര്‍ മുതല്‍ 2018 ജനുവരിവരെയുള്ള കാലത്ത് എമിലിയുമായി ബന്ധമുണ്ടായിരുന്നതായി ജോണ്‍ മക്ഗീ കോടതിയില്‍ സമ്മതിച്ചു. സെല്ലിനുള്ളില്‍ ഒളിപ്പിച്ചുവെച്ച ഐഫോണ്‍ മുഖേന മക്ഗീ, എമിലിയുമായി ചാറ്റ് ചെയ്തിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായി. സെല്ലിനുള്ളില്‍ അനധികൃതമായി ഫോണും ചാര്‍ജറും ഉപയോഗിച്ചതിന് മക്ഗീയ്ക്ക് കോടതി 12 മാസം അധികതടവ് കൂടി വിധിച്ചിട്ടുണ്ട്.അപകടകരമായ ഡ്രൈവിങിലൂടെ ഒരാളെ കാറിടിച്ചുകൊലപ്പെടുത്തിയ കേസില്‍ ശിക്ഷ അനുഭവിക്കുകയായിരുന്നു ജോണ്‍ മക്ഗീ. ഹെഡ് ലൈറ്റ് ഓഫാക്കി വാഹനമോടിച്ച മക്ഗീയുടെ കാറിടിച്ച് റിച്ചാര്‍ഡ് ബ്രാറ്റിന്(52) എന്നയാളാണ് കൊല്ലപ്പെട്ടത്.ലണ്ടനിലെ റെക്സ്ഹാം ജയിലിലാണ് സംഭവം. എമിലെ വാട്ട്സണെന്ന ഉദ്യോഗസ്ഥയ്ക്കാണ് തടവ് സിക്ഷ വിധിച്ചത്. റെക്സ്ഹാമിലെ എച്ച്എംപി ബെര്വിന് ജയിലിലെ പ്രിസണറാണ് എമിലി.