അബൂദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ആംസ്റ്റര്‍ഡാമിലേക്കു പുറപ്പെട്ട ഇത്തിഹാദ് വിമാനത്തിന്റെ പൈലറ്റ് യാത്രാമധ്യേ മരണപ്പെട്ടു. ഇതേത്തുടര്‍ന്ന് കാര്‍ഗോ വിമാനം വഴിതിരിച്ചുവിട്ട് അടിയന്തരമായി കുവൈത്ത് വിമാനത്താവളത്തില്‍ ഇറക്കി. അബുദബിയില്‍ നിന്ന് രാവിലെ 5.20ന് പുറപ്പെട്ട ഇവൈ 927 വിമാനത്തിന്റെ പൈലറ്റാണ് വഴിമധ്യേ മരണപ്പെട്ടത്. അപ്പോള്‍ വിമാനം കുവൈത്തിന്റെ വ്യോമാതിര്‍ത്തിയിലായിരുന്നു. ഉടന്‍ വിമാനത്തിന്റെ നിയന്ത്രണമേറ്റെടുത്ത ഫസ്റ്റ് ഓഫീസര്‍ കുവൈത്ത് വിമാനത്താവളവുമായി ബന്ധപ്പെടുകയും അവിടെ എമര്‍ജന്‍സി ലാന്‍ഡിംഗിന് അനുമതി തേടുകയുമായിരുന്നു. അനുമതി ലഭിച്ചയുടന്‍ വിമാനം അങ്ങോട്ടേക്ക് തിരിച്ചുവിടുകയും സുരക്ഷിതമായി ലാന്‍ഡ് ചെയ്യുകയും ചെയ്തു. അപ്പോഴേക്കും കുവൈത്ത് വിമാനത്താവളത്തില്‍ വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന മെഡിക്കല്‍ സംഘം സജ്ജമായിരുന്നു. എന്നാല്‍ വിമാനം ലാന്‍ഡ് ചെയ്യുമ്പോഴേക്കും പൈലറ്റ് മരണപ്പെട്ടിരുന്നതായി ഇത്തിഹാദ് എയര്‍വെയ്‌സ് പ്രസ്താവനയില്‍ അറിയിച്ചു. സംഭവത്തില്‍ അഗാധ ദുഖം രേഖപ്പെടുത്തിയ ഇത്തിഹാദ് അധികൃതര്‍ പൈലറ്റിന്റെ കുടുംബത്തിന് ആവശ്യമായ സഹായങ്ങള്‍ ചെയ്യുമെന്ന് അറിയിച്ചു. പൈലറ്റിനെക്കുറിച്ചോ മരണകാരണത്തെ കുറിച്ചോ ഉള്ള വിശദാംശങ്ങള്‍ എയര്‍വെയ്‌സ് അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. അബൂദബി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇത്തിഹാദ് എയര്‍വെയ്‌സ് യു.എ.ഇയിലെ ഏറ്റവും വലിയ രണ്ടാമത്തെ വിമാന കമ്പനിയാണ്.
യാത്രാമധ്യേ പൈലറ്റ് മരിച്ചു; ഇത്തിഹാദ് വിമാനം എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തി
Tags: etihad airways