വഞ്ചിച്ച കാമുകന്റെ വീടിന് മുന്നില്‍ നൃത്തം ചെയ്ത് യുവതിയുടെ പ്രതികാരം; വൈറലായി വീഡിയോ

പ്രണയനൈരാശ്യത്തില്‍ മനുഷ്യന്‍ എന്തും ചെയ്യുമെന്നാണ് പറയുക. തിരക്കേറിയ റോഡില്‍ നിന്ന് ബോളിവുഡ് ഗാനങ്ങള്‍ക്ക് ചുവടുവെക്കുന്ന ഈ പെണ്‍കുട്ടിയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായതും ഒരു പ്രണയനൈരാശ്യത്തിന്റെ പേരിലാണ്.  വിവിധ ബോളിവുഡ് ഗാനങ്ങള്‍ക്ക് നടുറോഡില്‍ നിന്ന് ചുവടുവെക്കുകയാണ് ഈ പെണ്‍കുട്ടി. തന്നെ വഞ്ചിച്ച കാമുകനോടുള്ള പ്രതികാരമായാണ് പെണ്‍കുട്ടിയുടെ നടുറോഡിലെ നൃത്തമെന്ന് സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നൃത്തം കാമുകന്റെ വീടിന് മുന്നിലാണെന്നും പെണ്‍കുട്ടി മദ്യലഹരിയിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. നൃത്തത്തിനിടയില്‍ യുവതിയുടെ സുഹൃത്ത് ഇവരെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. പക്ഷേ അതിന് വഴങ്ങാതെ യുവതി നൃത്തം തുടരുകയായിരുന്നുഗുരുഗ്രാമിലെ ഒരു റോഡില്‍ വെച്ചാണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ നൃത്തം കണ്ടുനിന്നവരില്‍ ഒരാള്‍ പകര്‍ത്തിയ വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

https://youtu.be/hBt1zdKNLJI

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top