ഭാര്യയുമായി വഴക്കിട്ട യുവാവ് ആത്മഹത്യ ചെയ്യുന്നത് ഫെയ്‌സ്ബുക്കില്‍ ലൈവ് സ്ട്രീം ചെയ്തു. ഹരിയാനയിലെ ഗുരുഗ്രാമിനടുത്തുള്ള പട്ടൗഡി സ്വദേശിയായ അമിത് ചൗഹാനാണ് (28) ആത്മഹത്യ ലൈവ് സ്ട്രീം ചെയ്തത്. അമിത് വീട്ടിനുള്ളിലെ സീലിങ്ങ് ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു. ചൗഹാന്റെ ഭാര്യ പ്രീതി തിങ്കളാഴ്ച ഭര്‍ത്താവുമായുണ്ടായ വഴക്കിനെത്തുടര്‍ന്ന് സ്വന്തം വീട്ടിലേക്ക് പോയിരുന്നു. ഇതേത്തുടര്‍ന്നാണ് ചൗഹാന്‍ ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. തന്റെ സുഹൃത്തുക്കളോട് ആത്മഹത്യാ വീഡിയോ ഷെയര്‍ ചെയ്യാന്‍ മറ്റൊരു വിഡിയോയില്‍ ഇയാള്‍ പറഞ്ഞിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ചൗഹാന്‍ റോത്തക്കിലെ പി.ജി.ഐ.എം.എസ്. ആശുപത്രിയില്‍ വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നെന്നും പൊലീസ് അറിയിച്ചു. അതേസമയം സംഭവം പൊലീസിനെ അറിയിക്കാതെ അമിതിന്റെ കുടുംബം മൃതദേഹം സംസ്‌കരിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.