ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞുവന്ന പാലോട്ട് ഗര്‍ഭിണിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വ്യാജ ഡോക്ടര്‍ അറസ്റ്റില്‍. തിരുവനന്തപുരം പാലോട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിമുള്ളിലാണ് സംഭവം. എസ്‌എടി ആശുപത്രിയില്‍ നിന്ന് വന്ന പുതിയ ഡോക്ടറാണ് എന്ന് തെററിദ്ധരിപ്പിച്ചായിരുന്നു പീഡനശ്രമം. കുശവൂര്‍ കുന്നുംപുറത്ത് സ്വദേശി ഉണ്ണി എന്ന് വിളിക്കുന്ന സജീവ് ആണ് അറസ്റ്റിലായത്. വാര്‍ഡില്‍ വിശ്രമിക്കുകയായിരുന്ന യുവതിയുടെ സമീപം ആരുമില്ലാതിരുന്ന സമയം നോക്കിയായിരുന്നു പീഡനശ്രമം. എന്നാല്‍, സമീപനത്തില്‍ സംശയം തോന്നിയ യുവതി ബഹളം വച്ചതോടെ ഇയാള്‍ ഓടി രക്ഷപ്പെട്ടു. പാലോട് എസ്‌ഐ കെ.ബി.മനോജ് കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Tags: fake doctor