തലയ്ക്കകത്ത് തുന്നിക്കെട്ട് നടത്തിയെന്നവകാശപ്പെട്ട് വന്‍ തുക ഈടാക്കിയ വ്യാജവനിതാ ഡോക്ടറെ പൊലീസ് സംഘം അറസ്റ്റ് ചെയ്തു. കാന്തിപ്പാറ കൈതവളപ്പില്‍ ബിനി ജെയ്ജണ്‍ (41)ആണ് അറസ്റ്റിലായത്. രണ്ട് വര്‍ഷത്തെ നഴ്സിങ് ഡിപ്ലോമ പഠിച്ചതിന് ശേഷം സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്ത് പരിചയമുള്ള ഇവര്‍ ഡോകടര്‍ ചമഞ്ഞ് സേനാപതി പഞ്ചായത്തിലെ ഉള്‍ഗ്രാമമായ മുക്കുടിലില്‍ മൂന്ന് വര്‍ഷത്തോളമായി ഡോക്ടര്‍ ചമഞ്ഞ് വ്യാജചികിത്സ നടത്തിവരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത ബിനിയെ കോടതിയില്‍ ഹാജരാക്കി.
സേനാപതി പഞ്ചായത്തിലെ മുക്കുടിയില്‍ നിരഞ്ജന ക്ലിനിക്ക് എന്ന പേരില്‍ മൂന്നു വര്‍ഷമായി വ്യാജ അലോപ്പതി ചികിത്സ നടത്തിവന്ന സ്ത്രീയെ ശാന്തന്‍പാറ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. കാന്തിപ്പാറ കൈതവളപ്പില്‍ ബിനി(41) യെയാണ് ശാന്തന്‍പാറ എസ്ഐ. വി.വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം മുക്കുടിലില്‍ എണ്‍പത്തിരണ്ടുകാരിയായ വീട്ടമ്മ വീടിനകത്ത് വീണ് തലയ്ക്കു പരുക്കേറ്റപ്പോള്‍ പ്രാഥമിക ചികിത്സ നല്‍കാന്‍ ബന്ധുക്കള്‍ ബിനിയുടെ നിരിഞ്ജന ക്ലിനിക്കിലെത്തിച്ചിരുന്നു. ബോധം നഷ്ടപ്പെട്ട വീട്ടമ്മയുടെ മുറിവ് വേഗത്തില്‍ തുന്നിക്കെട്ടിയില്ലെങ്കില്‍ അപകടമാണെന്ന് പറഞ്ഞ ബിനി വീട്ടമ്മയെ ക്ലിനിക്കിലെ ഓപ്പറേഷന്‍ തിയേറ്ററിന് സമാനമായ മുറിയില്‍ കയറ്റി. തലയില്‍ ആഴത്തില്‍ മുറിവേറ്റതിനാല്‍ ഏഴ് തുന്നിക്കെട്ട് തലയ്ക്കകത്തും, എട്ട് തുന്നിക്കെട്ട് പുറത്തും വേണ്ടിവന്നുവെന്നാണ് ഇവര്‍ വീട്ടമ്മയുടെ ബന്ധുക്കളോട് പറഞ്ഞത്. തുന്നിക്കെട്ടലിനും മരുന്നിനുമായി 4075 രൂപയുടെ ബില്ല് നല്‍കിയതോടെ അമിത ഫീസിനെ ചൊല്ലി വീട്ടമ്മയുടെ ബന്ധുക്കള്‍ ഇവരുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. ഇതോടെ നാട്ടുകാരും സംഭവത്തില്‍ ഇടപെട്ടു.
ആഴത്തില്‍ മുറിവേറ്റതിനാല്‍ ഏഴ് തുന്നിക്കെട്ട് തലയ്ക്കകത്തും എട്ട് തുന്നിക്കെട്ട് പുറത്തും വേണ്ടിവന്നുവെന്നാണ് ഇവര്‍ ബന്ധുക്കളോട് പറഞ്ഞത്. തുന്നിക്കെട്ടലിനും മരുന്നിനുമായി ബിനി 4075 രൂപയുടെ ബില്ല് നല്‍കിയതോടെ അമിതഫീസിനെ ചൊല്ലി വീട്ടമ്മയുടെ ബന്ധുക്കളായ യുവാക്കള്‍ ഇവരുമായി തര്‍ക്കിച്ചു.ഓട്ടോയില്‍ ഇരുന്ന യുവാക്കളെ എല്ലാവരും കാണ്‍കെ ബിനി മര്‍ദിച്ചതോടെ നാട്ടുകാര്‍ സംഭവത്തില്‍ ഇടപെട്ടു. തളര്‍ച്ചയും അസ്വസ്ഥതകളുമുണ്ടായതിനെ തുടര്‍ന്ന് വീട്ടമ്മയെ രാജാക്കാട്ടെ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചപ്പോഴാണ് വ്യാജചികിത്സയുടെ വിവരം പുറത്തറിയുന്നത്.
ബിനി നല്‍കിയ മരുന്നുകളുടെ കുറിപ്പടിയും ബില്ലും ആശുപത്രി അധികൃതര്‍ക്ക് നല്‍കിയിരുന്നു. തലയ്ക്കകത്ത് തുന്നിക്കെട്ട് നടത്താന്‍ സാധിക്കില്ലെന്നും ഇത് വ്യാജചികിത്സയാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. മുറിവ് തുന്നിക്കെട്ടിയത് ശരിയായ രീതിയിലല്ലെന്ന് പരിശോധിച്ച ഡോക്ടര്‍ പറഞ്ഞതോടെ കൂടുതല്‍ പരിശോധനകള്‍ക്കായി ഇവരെ അടിമാലിയിലെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടമ്മയുടെ ബന്ധുക്കള്‍ ശാന്തന്‍പാറ പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പൊലീസ് ബിനിയുടെ ക്ലിനിക്കില്‍ പരിശോധന നടത്തി.
ക്ലിനിക്കില്‍നിന്ന് ആശുപത്രി ഉപകരണങ്ങളും ആയിരക്കണക്കിന് രൂപയുടെ അലോപ്പതി മരുന്നുകളും കണ്ടെടുത്തു. ഇവരുടെ ക്ലിനിക്കില്‍ ഡോക്ടര്‍ പ്രവീണ്‍ കുമാര്‍ എന്ന പേരിലാണ് ബോര്‍ഡ് വെച്ചിട്ടുള്ളത്. എന്നാല്‍ ഈ പേരില്‍ ഒരു ഡോക്ടര്‍ ഇവിടെ ചികിത്സ നല്‍കാന്‍ എത്തിയിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. രണ്ട് വര്‍ഷം നഴ്സിങ് ഡിപ്ലോമ പഠിച്ച ശേഷം സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്ത പരിചയവുമായാണ് ബിനി ഡോക്ടര്‍ ചമഞ്ഞതെന്ന് പൊലീസ് പറഞ്ഞു. ഇതരസംസ്ഥാന തൊഴിലാളികളും പ്രായമായ സ്ത്രീകളും ഉള്‍പ്പെടെ നിരവധി ആളുകള്‍ ദിവസേന ഇവിടെ ചികിത്സ തേടിയിരുന്നു. അറസ്റ്റ് ചെയ്ത ബിനിയെ കോടതിയില്‍ ഹാജരാക്കി.