സമൂഹ മാധ്യമങ്ങളിലെ പ്രമുഖ മെസേജിംഗ് ആപ്ലിക്കേഷനായ വാട്സ്ആപ്പിനും വ്യാജൻ പുറത്തിറങ്ങി. എന്നാൽ പുറത്തിറങ്ങി ചുരുങ്ങിയ സമയത്തിനുള്ളിൽ ഗൂഗിൾ പ്ലേ സ്റ്റോറിലൂടെ പത്തു ലക്ഷത്തിലധികം പേരാണ് വ്യാജ വാട്സ്ആപ്പ് ഡൗൺലോഡ് ചെയ്യപ്പെത്. അപ്ഡേറ്റ് വാട്സ്ആപ്പ് മെസഞ്ചർ എന്നാണ് വ്യാജന്റെ പേര്. വ്യാജ ആപ്പ് നിർമിച്ചതിന് പിന്നിൽ മറ്റെതെങ്കിലും ചാറ്റ് സർവീസ് കമ്പനി ആയിരിക്കാമെന്ന് വാട്സ്ആപ് പറഞ്ഞു. വ്യാജ ആപ്പിനെ പ്ലേ സ്റ്റോറിൽ നിന്ന് ഗൂഗിൾ നീക്കി. യഥാർത്ഥ വാട്സ്ആപ്പിന് സമാനമായ രീതിയിലാണ് വ്യാജനും നിർമിച്ചിരിക്കുന്നത്. ഒരു സാധാരണ യൂസറിന് ഇവ തമ്മിലുള്ള വ്യത്യാസം കണ്ടുപിടിക്കാൻ സാധിക്കില്ല. സ്പെയ്സ് എന്നു തോന്നിക്കും വിധമുള്ള പ്രത്യേക കാരക്ടേഴ്സ് ഉപയോഗിച്ച് വ്യാജനിൽ സ്പെയ്സ് നികത്തുന്നു. സോഫ്റ്റ്വെയറുകൾ ഡൗൺലോഡ് ചെയ്യാനുള്ള പരസ്യങ്ങളും വ്യാജ പതിപ്പിൽ പ്രത്യക്ഷപ്പെടാറുണ്ടെന്ന് ഓൺലൈൻ ഫോറമായ റെഡിറ്റിൽ ആൻഡ്രോയിഡ് ഉപഭോക്താക്കൾ പറയുന്നു. വാട്സ്ആപ്പിലൂടെ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന ഒട്ടോമാറ്റിക് അപ്ഡേറ്റ്സിനെ വ്യാജന് ഭീഷണിയായിട്ടില്ല. കയ്യിലുള്ള ഡിവൈസിൽ ഔദ്യോഗിക പതിപ്പാണെന്ന് ഉറപ്പുവരുത്തണമെന്ന് കമ്പനി അറിയിച്ചു. പിഇജിഐ 3 റേറ്റിംഗുള്ള ഔദ്യോഗിക വാട്സ്ആപ്പിന് നിലവിൽ ഒരു ബില്യൺ ഡൗൺലോഡ്സാണ് ഉള്ളത്. വ്യാജനെ സൂക്ഷിക്കണമെന്ന നിർദ്ദേശവും വാട്ട്സ് ആപ്പ് കമ്പനി നൽകുന്നുണ്ട്.
ഉപയോക്താക്കൾ കുരുക്കിൽ; വാട്സ്ആപ്പിന്റെ വ്യാജന് പത്തു ലക്ഷം ഡൗൺലോഡ്
Tags: fake watsapp