മൃഗങ്ങളുടെ ചിത്രം ദേഹത്ത് ചായം കൊണ്ട് വരച്ച് നഗര മധ്യത്തില്‍ നില്‍ക്കുന്ന പ്രശസ്ത മോഡലിനെ കണ്ട് പ്രദേശ വാസികള്‍ അത്ഭുതപ്പെട്ടു. ലണ്ടനിലെ പ്രശസ്ത മോഡല്‍ റിയാന്‍ സഗ്ഡാനാണ് അര്‍ദ്ധ നഗ്നയായി നഗര മധ്യത്തില്‍ പ്രത്യക്ഷപ്പെട്ട് ചുറ്റും കൂടി നിന്നവരെ ഞെട്ടിച്ചത്. മൃഗങ്ങള്‍ക്ക് നേരെ നടക്കുന്ന പീഡനങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണം നടത്തുക എന്ന ലക്ഷ്യത്തിനായിരുന്നു മോഡലിന്റെ ഇത്തരത്തിലുള്ള പ്രവര്‍ത്തനം. അന്താരാഷ്ട്ര മൃഗ സംരക്ഷണ സംഘടനയായ ‘പെറ്റ’യുടെ പേരിലുള്ള ബോര്‍ഡും കൈയ്യിലേന്തിയായിരുന്നു നടിയുടെ നില്‍പ്പ്. അര്‍ദ്ധനഗ്നയായ മേനിയില്‍ ചെന്നായയുടെ ചിത്രങ്ങളും ചായങ്ങള്‍ കൊണ്ട് വരച്ചു ചേര്‍ത്തിട്ടുണ്ട്.‘കാനഡ ഗൂസെ’ എന്ന പ്രശസ്ത ശീത കാല വസ്ത്രം നിര്‍മ്മിക്കുന്ന കമ്പനി അമേരിക്കയില്‍ ധാരാളമായി കാണപ്പെടുന്ന കൊയോട്ട്‌സ് എന്ന വിഭാഗം ചെന്നായയുടെ തോല്‍ ഉപയോഗിച്ച് കോട്ടുകള്‍ നിര്‍മ്മിക്കുന്നത് അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇതിനെതിരെ ‘പെറ്റ’യുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധ പരിപാടികളും ‘കാനഡ ഗൂസെ’ കമ്പനിയുടെ ലണ്ടന്‍ നഗരത്തിലെ ഔട്ട്‌ലെറ്റിന് മുന്നില്‍ നടന്നിരുന്നു. ഈ പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണയേകാനായിരുന്നു റിയാന്റെ ശ്രമം. തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ലണ്ടനില്‍ വ്യാപകമായ ബഹിഷ്‌കരണവും പ്രതിഷേധങ്ങളും നേരിട്ടതിന് പിന്നാലെ ചെന്നായ തോല്‍ ഉപയോഗിച്ചതിന് ക്ഷമ ചോദിച്ച് കാനഡ ഗുസെ കമ്പനി അധികൃതര്‍ അടുത്തിടെ രംഗത്ത് വരികയും ചെയ്തിരുന്നു.