17 വയസ്സുകാരിയായ മകളെ 90 വയസ്സുകാരന് വിവാഹം കഴിപ്പിച്ച് നല്‍കിയ പിതാവിനെതിരെ സമൂഹ മാധ്യമങ്ങളില്‍ രൂക്ഷമായ വിമര്‍ശനം. സൗദി അറേബ്യയിലെ ജസാന്‍ പ്രദേശത്തുള്ള ഒരു പിതാവാണ് തന്റെ മകളെ കബളിപ്പിച്ച് 90 വയസ്സുകാരനായ വൃദ്ധനുമായി കല്യാണം ഉറപ്പിച്ചത്.20 വയസ്സുകാരനായ ഒരു സുന്ദരന്‍ യുവാവാണ് കല്യാണ ചെറുക്കനാണെന്ന വ്യാജേന പെണ്‍കുട്ടിയെ കാണുവാനായി വീട്ടിലേക്ക് വന്നത്. ചെറുക്കനെ കണ്ട് ഇഷ്ടപ്പെട്ട പെണ്‍കുട്ടി പിതാവിനോട് വിവാഹത്തിന് സമ്മതം മൂളി. എന്നാല്‍ ഇത് പിതാവും വൃദ്ധനും നടത്തിയ ഒരു പദ്ധതിയായിരുന്നു.വിവാഹ ചടങ്ങുകള്‍ക്കിടയിലെ കരാര്‍ പരസ്പരം വായിപ്പിച്ച് കേള്‍പ്പിക്കുന്ന വേളയിലാണ് തന്റെ വരന്‍ 90 വയസ്സുകാരനായ ഒരു വൃദ്ധനാണെന്ന് പെണ്‍കുട്ടി തിരിച്ചറിയുന്നത്. ഉടന്‍ തന്നെ വിവാഹത്തിലെ തുടര്‍ ചടങ്ങുകള്‍ നടത്തുന്നതില്‍ നിന്നും വിസമ്മതിച്ച പെണ്‍കുട്ടി അവിടെ നിന്നും രക്ഷപ്പെടുകയും പൊലീസ് സ്‌റ്റേഷനിലെത്തി മദീനയിലേക്കുള്ള വൃദ്ധന്റെ വീട്ടിലേക്ക് കൊണ്ട് പോകുന്നതില്‍ നിന്നും തന്നെ രക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയുമായിരുന്നു.2014 ലായിരുന്നു കേസിനാസ്പദമായ സംഭവം. കേസ് പിന്നീട് കോടതിയിലെത്തുകയും ഈ കല്യാണം തികച്ചും ശൂന്യവും അസാധുവാണെന്നും പ്രഖ്യാപിക്കുകയും ചെയ്തു. പെണ്‍കുട്ടിയെ 90 വയസ്സായ വൃദ്ധന് വില്‍ക്കാന്‍ ശ്രമിച്ച പിതാവിന് നേരെ രൂക്ഷ വിമര്‍ശനങ്ങളാണ് അന്ന് സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ന്നത് .
17 വയസ്സുകാരിയെ 90 വയസ്സുകാരന് വിവാഹം കഴിപ്പിച്ച് നല്‍കാന്‍ നാടകം കളിച്ച് പിതാവ്; പദ്ധതി പെണ്‍കുട്ടി പൊളിച്ചത് ഇങ്ങനെ…
Tags: father drama