മകള്‍ ഒളിച്ചോടി; പിതാവ് ഫേസ്ബുക്ക് ലൈവില്‍ ജീവനൊടുക്കി

മകള്‍ ഇഷ്ടപ്പെട്ടയാള്‍ക്കൊപ്പം ഒളിച്ചോടിയതില്‍ മനം നൊന്ത് പിതാവ് ഫേസ്ബുക്ക് ലൈവില്‍ ജീവനൊടുക്കി. 54കാരനായ അയ്ഹാന്‍ ഉസുനാണ് ആത്മഹത്യ ചെയ്തത്. തുര്‍ക്കി സ്വദേശിയായ അയ്ഹാന്‍ ആത്മഹത്യ ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മകളുടെ നീക്കം വിശദീകരിച്ച ശേഷം നെറ്റിയില്‍ തോക്ക് ചൂണ്ടി വെടിയുതിര്‍ക്കുന്നത് വീഡിയോയില്‍ വ്യക്തമായി കാണാം. ‘ഗുഡ് ബൈ, ഞാന്‍ പോകുകയാണ്. നിങ്ങള്‍ നിങ്ങളെ സംരക്ഷിക്കുക’ എന്നു പറഞ്ഞുകൊണ്ടാണ് അയ്ഹാന്‍ വെടിയുതിര്‍ത്തതെന്ന് മിറര്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു. തന്റെ സമ്മതമില്ലാതെ മകള്‍ വിവാഹത്തിന് തയാറെടുക്കുന്നതില്‍ അതിയായ വിഷമമുണ്ട്. മരണം സ്വയം തെരഞ്ഞെടുത്തതാണ്. തന്റെ മരണത്തിന് കാരണമായ മകള്‍ തന്റെ മൃതദേഹം കാണുന്നതു പോലും തനിക്ക് ഇഷ്ടമില്ലെന്നും അയ്ഹാന്‍ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.
https://youtu.be/e9fbqW0Isws

Top