ഒന്പത് മാസങ്ങൾക്ക് മുന്പാണ് ചെന്നിന്റെ ആറുവയസുള്ള മകൻ ചെംഗ് ജിയാഫുവിനെ കാണാതായത്. സോംഗ്ഹോംഗ് പരാതിപ്പെട്ടതിനെ തുടർന്ന് പോലീസ് തിരച്ചിൽ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. എന്നെങ്കിലുമൊരിക്കൽ തന്റെ മകനെ തിരികെ ലഭിക്കുമെന്ന പ്രതീക്ഷ അദ്ദേഹം നഷ്ടപ്പെടുത്തിയിരുന്നില്ല. അതിനിടയിൽ ദിവസങ്ങൾ മാസങ്ങളായി നീണ്ടുപോയത് അദ്ദേഹം അറിഞ്ഞിരുന്നില്ല. കുറച്ചു ദിവസങ്ങൾക്കു മുന്പ് നഗരത്തിൽ വെച്ച് അജ്ഞാതരായ മൂന്ന് പേർക്കൊപ്പമുള്ളത് തന്റെ മകനാണെന്ന് ചെൻ തിരിച്ചറിഞ്ഞു. കണ്ടമാത്രയിൽ തന്നെ അദ്ദേഹം തന്റെ മകന്റെ സമീപത്തേക്ക് ഓടിച്ചെന്നു. കുട്ടിയോടൊപ്പമുണ്ടായിരുന്നവരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.