
ഒടുവില്‍ ‘മിറക്കിള്‍ ‘ സംഭവിച്ചു. നല്ല സിനിമയെ സ്നേഹിക്കുന്ന ഫേസ് ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ച ‘മിറക്കിള്‍ പുറത്തിറങ്ങിറങ്ങിയിരിക്കുകയാണ് . ഒരു മണിക്കൂര്‍ ദൈര്‍ഘ്യം വരുന്ന ഈ ഹോം സിനിമയുടെ ഷൂട്ടിംങ് വളരെയേറെ മാധ്യമ ശ്രദ്ധ നേടിയിരുന്നു. ഏഷ്യാനെറ്റ്, മനോരമ ന്യൂസ്, സൂര്യ ടി.വി ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ ഇത് വാര്‍ത്തയാക്കുകയുണ്ടായി.

ഈ സിനിമയില്‍ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചത് ഇരിങ്ങാലക്കുടക്കാരിയായ ജിംന ജോണ്‍സ് എന്ന 8 വയസുകാരിയാണ്. സഹോദരന്റെ ജീവന്‍ രക്ഷിക്കാന്‍ മിറക്കിള്‍ എന്ന മരുന്ന് അന്വേഷിച്ച് പോകുന്ന ‘കിങ്കിണി‘ എന്ന ബാലിക ആയിട്ടായിരുന്നു ജിംന ഇതില്‍ അഭിനയിച്ചത്. കിങ്കിണി എന്ന ജിംനയുടെ കഥാപാത്രം വളരെയേറെ മാധ്യമ ശ്രദ്ധനേടുകയും ചര്‍ച്ചയാകുകയും ചെയ്തിരുന്നു.

ഇരിങ്ങാലക്കുട ചെങ്ങിനിയാടന്‍ വീട്ടില്‍ ബിസിനസുകാരനായ ജോണ്‍സന്റെയും എഴുത്തുകാരിയും ഇന്‍ഷ്വറന്‍സ് സ്ഥാപനത്തിലെ ഉദ്യോഗസ്ഥയുമായ ജോളി ജോണ്‍സിന്റെയും മകളുമായ ഈ കുട്ടി ഇരിങ്ങാലക്കുട ലിറ്റില്‍ ഫ്ലവര്‍ കോണ്‍വെന്റ് എല്‍.പി.സ്ക്കുളില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥനിയുമാണ്. പ0നത്തിലും കലാരംഗത്തും ഒരുപോലെ തിളങ്ങുന്ന ജിംന സ്ക്കുളിന്റെ
അഭിമാന താരവുമാണ്.
അഭിമാന താരവുമാണ്.

EMAIL: [email protected]