രാജ്യത്ത് സ്വകാര്യ ട്രെയിന്‍ എത്തുന്നു; ഡല്‍ഹി-ലഖ്നൗ എക്സ്പ്രസ് തേജസാണ് ആദ്യ സര്‍വീസ് നടത്തുക

ന്യൂഡല്‍ഹി: ട്രെയിനുകളുടെ നടത്തിപ്പ് സ്വകാര്യ കമ്പനികള്‍ക്ക് നല്‍കാനുള്ള നീക്കം വേഗത്തിലാക്കി റെയില്‍വേ. ആദ്യഘട്ടത്തില്‍ ഡല്‍ഹി-ലഖ്നൗ തേജസ് എക്സ്പ്രസാണ് സ്വകാര്യ കമ്പനികള്‍ക്ക് നല്‍കുന്നത്. വിവിധ യൂണിയനുകളുടെ എതിര്‍പ്പ് തുടരുന്നതിനിടെയാണ് റെയില്‍വേ നീക്കങ്ങള്‍ ഊര്‍ജിതമാക്കിയതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തത്.

100 ദിവസത്തിനുള്ളില്‍ രണ്ട് ട്രെയിനുകളുടെ നടത്തിപ്പ് പൂര്‍ണമായും സ്വകാര്യ കമ്പനികള്‍ക്ക് നല്‍കും. ഐആര്‍സിടിസി മുഖേനയാണ് ട്രെയിനുകള്‍ സ്വകാര്യ കമ്പനികള്‍ ഏറ്റെടുക്കുക. ഇതിന്റെ തുക റെയില്‍വേയുടെ ധനകാര്യ വിഭാഗത്തിന് ഐആര്‍സിടിസി കൈമാറും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2016ലാണ് തേജസ് എക്‌സ്പ്രസ് പ്രഖ്യാപിച്ചത്. ലേല നടപടികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് തേജസ് ട്രെയിന്‍ സ്വകാര്യ കമ്പനിക്ക് കൈമാറും. 2016ല്‍ പ്രഖ്യാപിച്ചതെങ്കിലും തേജസ് എക്‌സ്പ്രസ് കഴിഞ്ഞ റെയില്‍വേ ടൈം ടേബിളിലാണ് ഇടം നേടിയത്.

രണ്ട് ട്രെയിനുകളുടെ നടത്തിപ്പാണ് പരീക്ഷണാടിസ്ഥാനത്തില്‍ സ്വകാര്യ കമ്പനികള്‍ക്ക് നല്‍കുന്നത്. രണ്ടാമത്തെ ട്രെയിന് ഏതു വേണമെന്ന് ഉടനെ തീരുമാനിക്കും. അടുത്ത 100 ദിവസത്തിനകം ഇത് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. യാത്രക്കാര്‍ കുറവുള്ളതും വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നതുമായ റൂട്ടുകളിലെ ട്രെയിനുകളാണ് സ്വകാര്യ കമ്പനികള്‍ക്ക് കൈമാറുകയെന്ന് റെയില്‍വേയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Top