ലണ്ടന്‍ : വംശീയ അവഹേളനം അയര്‍ലന്‍ഡിലും. ‘ഇന്ത്യയിലേക്കു തിരിച്ചുപോകൂ’ എന്ന് ഏതാനും സഹയാത്രികരോടു ട്രെയിന്‍യാത്രയ്ക്കിടെ ഒരു സ്ത്രീ ആക്രോശിക്കുന്നതും വംശീയാധിക്ഷേപം നടത്തുന്നതുമായ വിഡിയോ സമൂഹമാധ്യമത്തിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്.
ലിമെറിക്ക് കോര്‍ബര്‍ട് സ്റ്റേഷനില്‍നിന്നു ലിമെറിക്ക് ജംക്‌ഷനിലേക്കുള്ള യാത്രയ്ക്കിടെ കഴിഞ്ഞ ഞായറാഴ്ചയാണു സംഭവമെന്ന് ഐറിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്ത്രീയുടെ വംശീയ അധിക്ഷേപം പത്തുമിനിറ്റോളം നീണ്ടു. തടയാന്‍ ചെന്നവരോടും അവര്‍ കയര്‍ത്തു. 16 മിനിറ്റിനുശേഷം അധിക്ഷേപത്തിന് ഇരയായ യാത്രക്കാര്‍ ട്രെയിനില്‍നിന്ന് ഇറങ്ങിപ്പോയി.
സംഭവത്തിന്റെ ഒന്നിലധികം വിഡിയോകളാണു സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. വിഡിയോ ഞെട്ടിക്കുന്നതാണെന്നും ഇത്തരം പ്രവൃത്തികള്‍ വച്ചുപൊറുപ്പിക്കില്ലെന്നും ഐറിഷ് റെയില്‍ അധികൃതര്‍ പറഞ്ഞു.