മയാമി :അമേരിക്കയില്‍ ഫ്ളോറിഡയിലെ ഫോര്‍ട്ട് ലോഡര്‍ഡേല്‍-ഹോളിവുഡ് അന്താരാഷ്ട്രവിമാനത്താവളത്തില്‍ അക്രമി നടത്തിയ വെടിവെപ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു.എട്ടുപേര്‍ക്ക് പരിക്കേറ്റു. കൂടുതല്‍പേര്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിേപ്പാര്‍ട്ടുണ്ട്. വെടിവെപ്പ് നടത്തിയെന്നു കരുതുന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. അക്രമിക്കു വെടിയേറ്റതായും റിപ്പോര്‍ട്ടുണ്ട്. അക്രമിയെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അതേസമയം, ഇരുപതു വയസു വരുന്നയാളാണ് അക്രമിയെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
വിമാനത്താവളത്തിലെ തറയില്‍ വെടിയേറ്റ നിരവധി പേര്‍ കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ മയാമിയിലെ ടിവി ചാനലുകള്‍ പുറത്തുവിട്ടു. സംഭവത്തെപ്പറ്റി ഫ്ലോറിഡ ഗവര്‍ണറുമായി സംസാരിച്ചെന്നും നടപടികള്‍ക്കു നിര്‍ദേശം നല്‍കിയെന്നും നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു.ധാരാളം വിനോദസഞ്ചാരികള്‍ എത്തുന്നതാണ് മയാമി മേഖലയിലുള്ള ഫോര്‍ട്ട് ലോഡര്‍ഡെയ്‌ല്‍ വിമാനത്താവളം.