കോടിക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്പ് സമുദ്രത്തില്‍ ജീവിച്ചിരുന്ന ഡോള്‍ഫിനെപ്പോലെയുള്ള ഉരഗങ്ങളുടെ ഫോസിലുകള്‍ ഇന്ത്യയില്‍നിന്നു ലഭിച്ചതായി ശാസ്ത്രജ്ഞര്‍. ഗുജറാത്തിൽ കണ്ടെത്തിയ ഇക്തിയോസറിന്റെ ഫോസിലിന് 15.2 കോടി വര്‍ഷം പഴക്കമുണ്ടെന്ന് പ്ലോസ് വൺ ബയോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ഇതാദ്യമായാണ് ഇന്ത്യയിൽ നിന്ന് ജുറാസിക് ഇക്തിയോസറിന്റെ ഫോസിൽ കണ്ടെടുക്കുന്നത്. കുച്ച് മരുഭൂമിയിൽ പരിശോധിക്കുന്നതിനിടെയാണ് പ്രഫ. ഗുണ്ടുപള്ളി. വി.ആർ.പ്രസാദിന്റെ നേതൃത്വത്തിലുള്ള ഗവേഷകര്‍ കല്ലിൽ കുടുങ്ങിക്കിടക്കുന്ന ഫോസിലുകള്‍ കണ്ടെത്തിയത്. 5.5 മീറ്റർ നീളമുള്ള ഫോസിലിന്റെ തലയുടെ ഒരു ഭാഗവും വാലിലെ ചില അസ്ഥികളും നഷ്ടപ്പെട്ടുവെന്ന് ഗവേഷകർ പറഞ്ഞു. അസ്ഥികൂടം കൂടുതല്‍ പഠനങ്ങള്‍ക്ക് വിധേയമാക്കേണ്ടതുണ്ടെന്നും ഗവേഷകർ കൂട്ടിച്ചേര്‍ത്തു. മധ്യ ട്രയാസ്സിക് മുതൽ അന്ത്യ ക്രിറ്റേഷ്യസ് കാലം വരെ ജീവിച്ചിരുന്ന ഒരു വലിയ സമുദ്ര ഉരഗങ്ങളുടെ ജീവശാഘാ ആണ് ഇക്തിയോസർ . ഡോൾഫിനെ പോലെ ഉള്ള തലയും നീണ്ട മുഖവും ഉണ്ടായിരുന്ന ഇവയ്ക് ഏകദേശം 40 കിലോമീറ്റർ വേഗത്തിൽ നീന്താൻ കഴിഞ്ഞിരുന്നു.
15 കോടി വര്‍ഷം പഴക്കമുള്ള ഉരഗത്തിന്റെ ഫോസില്‍ ഇന്ത്യയില്‍ കണ്ടെത്തി
Tags: fossil found