രണ്ട് കാമുകന്‍മാരോടൊപ്പം ഒരുമിച്ച് ഒരേ മുറിയില്‍ ജീവിതം പങ്കിട്ട് ലോകത്തെ വിസ്മയിപ്പിക്കുകയാണ് ഈ യുവതി. ന്യുയോര്‍ക്ക് സ്വദേശിനിയായ 28 വയസ്സുകാരി കേയ്റ്റാണ് കഴിഞ്ഞ രണ്ട് വര്‍ഷമായി രണ്ട് കാമുകന്‍മാരുമായി സന്തോഷകരമായ ജീവിതം പങ്കിട്ട് ലോകത്തിലെ വേറിട്ട കാഴ്ചയാകുന്നത്.38 വയസ്സുകാരനായ ക്രിസ്സും 28 വയസ്സുകാരനായ മാറ്റ് ബ്രാന്‍ഡിടുമാണ് കെയ്റ്റിന്റെ രണ്ട് കാമുകന്‍മാര്‍. ക്രിസ്സും മാറ്റും സ്വവര്‍ഗ്ഗാനുരാഗികളാണ്. എട്ടു വര്‍ഷമായി ഇവര്‍ ഒരുമിച്ചാണ് ജീവിച്ചു വന്നിരുന്നത്. ഇതിനിടയില്‍ രണ്ട് വര്‍ഷം മുന്‍പ് ഒരു സമൂഹ മാധ്യമം വഴിയാണ് ക്രിസ്സ് കെയ്റ്റുമായി പരിചയത്തിലാകുന്നത്.പരിചയം പിന്നീട് പ്രണയമായതോടെ കെയ്റ്റിനെയും തങ്ങളുടെ ജീവിതത്തിലേക്ക് കൊണ്ടു വരട്ടെയെന്ന് ക്രിസ്സ് മാറ്റിനോട് അഭിപ്രായമാരാഞ്ഞു. ആദ്യം മാറ്റിന് ഈ തീരുമാനത്തോട് സമ്മതമല്ലെങ്കിലും പതിയെ പതിയെ കെയ്റ്റിനെ ജീവിതത്തിലേക്ക് കൊണ്ട് വരാന്‍ അയാള്‍ സന്നദ്ധത അറിയിച്ചു, അങ്ങനെയാണ് കെയ്റ്റ് രണ്ട് വര്‍ഷം മുന്‍പ് ഇവരുടെ ജീവിതത്തിലേക്ക് കടന്നു വരുന്നത്.അന്നു മുതല്‍ ഒരേ മുറിയിലാണ് തന്റെ രണ്ട് കാമുകന്‍മാരോടൊപ്പം കെയ്റ്റിന്റെ താമസം. മൂവരും കഴിഞ്ഞ രണ്ട് വര്‍ഷമായി സന്തോഷത്തോടെയും നിറഞ്ഞ സംതൃപ്തിയോടുമാണ് തങ്ങളുടെ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നത്. ഇവരില്‍ ആരുടെ കുഞ്ഞിനെയായിരിക്കും താന്‍ ആദ്യം ജന്മം നല്‍കുക എന്ന ആകാഷയിലാണ് യുവതിയിപ്പോള്‍.തങ്ങളുടെ കുടുംബത്തിലേക്ക് കടന്നു വരുന്ന പുതിയ കുഞ്ഞ് അതിഥികളെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് മൂവരും ഇപ്പോള്‍.