കുവൈത്ത് സിറ്റി: അഭിപ്രായ ഭിന്നത ജിസിസി തകരുന്നു..തുടർന്ന് കുവൈത്ത് ആതിഥ്യം വഹിച്ച മുപ്പത്തിയെട്ടാമത് ഗള്‍ഫ് സഹകരണ സമിതി (ജിസിസി) ഉച്ചകോടി വെട്ടിച്ചുരുക്കി. ഖത്തറിനെ ചൊല്ലി അംഗരാജ്യങ്ങള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത ഉണ്ടായതിനെ തുടര്‍ന്നാണ് ഉച്ചകോടി ഒറ്റദിവസമാക്കി ചുരുക്കിയത്. ചൊവ്വാഴ്ച ഉദ്ഘാടനം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിലാണ് ഉച്ചകോടി അവസാനിപ്പിച്ചതായി കുവൈത്ത് അമീര്‍ അറിയിച്ചത്.സൗദിയുടെയും യുഎഇയുടെയും രാഷ്ട്രത്തലവന്‍മാര്‍ ഉച്ചകോടിക്ക് എത്തിയിരുന്നില്ല. ഖത്തര്‍ അമീര്‍ ഉച്ചകോടിയില്‍ പങ്കെടുക്കുകയും ചെയ്തു.
ഖത്തര്‍ പ്രശ്‌നം പരിഹരിക്കാന്‍ ഉടന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കി ജിസിസി സഖ്യം തകര്‍ന്നു. ഗള്‍ഫ് സഹകരണ സമിതി( ജിസിസി)ക്ക് പുറമെ മേഖലയില്‍ പുതിയ ഗ്രൂപ്പ് ഉണ്ടാക്കുകയാണെന്ന് യുഎഇ പ്രഖ്യാപിച്ചു. സൗദി അറേബ്യയും യുഎഇയുമാണ് ഈ ഗ്രൂപ്പിലുള്ളത്. യുഎഇ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കുവൈത്തില്‍ ജിസിസി വാര്‍ഷിക ഉച്ചകോടി തുടങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു യുഎഇയുടെ പ്രഖ്യാപനം. പുതിയ സംയുക്ത സഹകരണ സമിതി രൂപീകരിക്കുമെന്ന് യുഎഇ വ്യക്തമാക്കി. ഇതിന് യുഎഇ ഭരണാധികാരി ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ അനുമതിയുണ്ടെന്നും മന്ത്രാലയം വിശദീകരിച്ചു.പുതിയ സമിതിയുണ്ടാക്കുമെന്ന് യുഎഇ മാത്രമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. സൗദി അറേബ്യ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. പുതിയ സമിതിയുണ്ടാക്കിയാല്‍ ജിസിസിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുമോ എന്ന കാര്യം വ്യക്തമല്ല. ജിസിസി പിരിച്ചുവിടുമോ എന്ന കാര്യവും യുഎഇ പറഞ്ഞില്ല.ജിസിസിക്ക് പുറമെ മേഖലയില്‍ പുതിയ ഗ്രൂപ്പ് ഉണ്ടാക്കുകയാണെന്ന് യുഎഇ ഉച്ചകോടി തുടങ്ങുന്നതിനു മുമ്പ് പ്രഖ്യാപിച്ചിരുന്നു. സൗദി അറേബ്യയും യുഎഇയുമാണ് ഈ ഗ്രൂപ്പിലുള്ളത്. എന്നാല്‍ ഇതിനോട് സൗദി അറേബ്യ പ്രതികരിച്ചിട്ടില്ല.
ഖത്തറിനെതിരേ ഉപരോധം ചുമത്തിയവരില്‍ മൂന്ന് ജിസിസി രാജ്യങ്ങളുണ്ട്. അതായത് പകുതി ജിസിസി രാജ്യങ്ങളും നിലവില്‍ ഖത്തറിന് എതിരാണ്. സൗദി, യുഎഇ, ബഹ്‌റൈന്‍ എന്നീ ജിസിസി രാജ്യങ്ങളാണ് ഖത്തറിന് എതിര് നില്‍ക്കുന്നത്. ജിസിസി പോലെ ബാക്കിയുള്ള കുവൈത്തും ഒമാനും ഖത്തറിനെ തള്ളിപ്പറഞ്ഞിട്ടില്ല. കുവൈത്ത് സൗദി സഖ്യത്തോടൊപ്പം നില്‍ക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ജിസിസിയുടെ പ്രവര്‍ത്തനം പോലെയായിരിക്കും യുഎഇ പ്രഖ്യാപിച്ച പുതിയ സമിതിയുടെയും പ്രവര്‍ത്തനമെന്ന് റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നു.