കൊച്ചി: ജിഷ കൊലപാതകക്കേസ് എങ്ങുമെത്താതെ നീങ്ങുമ്പോള്‍ കേസന്വേഷണം പോലീസ് അട്ടിമറിക്കുകയാണെന്ന് ദലിത്-ആദിവാസി പൗരാവകാശ സംരക്ഷണ സമിതി. ജിഷയുടെ പിതൃത്വം വിവാദമാക്കുന്നവര്‍ ജിഷയുടെ കുടുബത്തേയും സ്ത്രീകളെയും ദലിതരെയും അപമാനിക്കുകയാണെന്നും ഇവര്‍ ആരോപിക്കുന്നു.
ജിഷ കേസ് രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്നും ആരോപണമുണ്ട്. ഈ സാഹചര്യത്തില്‍ സ്വതന്ത്ര ബാഹ്യ ഏജന്‍സിയെ അന്വേഷണം എല്‍പ്പിക്കണമെന്നു സമിതി കണ്‍വീനര്‍ എം.ഗീതാനന്ദന്‍ ആവശ്യപ്പെട്ടു.
എല്‍ഡിഎഫ് അധികാരത്തില്‍ വന്നയുടനെ ചിലര്‍ പ്രതികളെ പ്രഖ്യാപിച്ചതില്‍ ഗൂഢാലോചനയുണ്ട്. അന്വേഷണ ഏജന്‍സി കുറ്റവാളികളെ സംരക്ഷിക്കുന്നുവെന്നു തോന്നിയാല്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലിനു കോടതിയെ സമീപിക്കാമെന്നിരിക്കെ പിതൃത്വം വിവാദമാക്കിയതില്‍ ദുരൂഹതയുണ്ട്. പ്രതികളെ എന്നന്നേക്കുമായി രക്ഷപ്പെടുത്താനുള്ള സംഘടിതമായ ഗൂഢാലോചനയാണു ഇപ്പോള്‍ നടക്കുന്നത്. </ു>
ജിഷയെയും കുടുംബത്തേയും വീണ്ടും അപമാനിക്കുകയും ദ്രോഹിക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന ജോമോന്‍ പുത്തന്‍ പുരയ്ക്കലിനെതിരെ എസ്സി-എസ്ടി അതിക്രമങ്ങള്‍ തടയല്‍ നിയമം ഉപയോഗിച്ചു കേസെടുത്ത് അറസ്റ്റ് ചെയ്യണം. ജനകീയ സമരം ശക്തിപ്പെടുത്താന്‍ ദലിത്-ആദിവാസി-പൗരവകാശ-സ്ത്രീ സംഘടനകളുടെ സംയുക്ത പ്രക്ഷോഭം (മണ്‍സൂണ്‍ സ്‌ട്രൈക്) ജൂണ്‍ 11ന് തിരുവനന്തപുരത്ത് ആരംഭിക്കുമെന്നു അഡ്വ.കെ.കെ.നാരായണന്‍, വി.ഡി.മജീന്ദ്രന്‍ എന്നിവര്‍ പറഞ്ഞു.