ഒരു പുരസ്‌കാരത്തിനും വിനായകനെ നിര്‍വചിക്കാനാകില്ലെന്നും പുരസ്‌കാരങ്ങളെ സുന്ദരമാക്കിയത് വിനായകനാണെന്നും നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസ്.
ദേശീയ ചലചിത്ര പുരസ്‌കാര പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഗീതു ഫെയ്‌സ്ബുക്കിലൂടെ പ്രതികരണവുമായി രംഗത്തെത്തിയത്.
വിനായകന് ദേശീയ ചലച്ചിത്ര പുരസ്‌കാര നിര്‍ണയ ജൂറിയുടെ പ്രത്യേക പരാമര്‍ശം കിട്ടാനുള്ള സാധ്യത പട്ടികയിലുണ്ടായിരുന്നു. രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടം എന്ന ചിത്രത്തിലെ പ്രകടനത്തിനായിരുന്നു അത്. എന്നാല്‍ മോഹന്‍ലാലിനാണ് ജൂറിയുടെ പ്രത്യേക പരാമര്‍ശം കിട്ടിയത്.
മികച്ച സഹനടനുള്ള മത്സര പട്ടികയില്‍ വിനായകന്‍ അവസാന റൗണ്ടുവരെ ഉണ്ടായിരുന്നെന്ന് ജൂറി ചെയര്‍മാനായ പ്രിയദര്‍ശന്‍ വ്യക്തമാക്കിയിരുന്നു. മറാഠി നടന്‍ മനോജ് ജോഷിയും വിനായകനും തമ്മിലായിരുന്നു മത്സരം. രണ്ട് വോട്ടുകള്‍ക്കാണ് വിനായകന് പുരസ്‌കാരം നഷ്ടമായത്.