ഈ ഭൂമിയിലെ കാണപ്പെട്ട മാലാഖമാര്‍ എന്നാണ് നേഴ്സ്മാരെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ ഈ നേഴ്സിന്‍റെ കഥ കേട്ടാല്‍ ചെകുത്താന്‍ ഭൂമിയില്‍ അവതരിച്ചതാണെന്ന് തോന്നും. ഈ നേഴ്‌സ് ചെയ്തത് മനസാക്ഷിയുള്ള ആരെയും ഞെട്ടിക്കും, വാര്‍ത്ത സത്യമാണോ എന്ന് ഒരു നിമിഷം ഒന്നു ചിന്തിക്കും. നീല്‍സ് ഹോഗല്‍ എന്ന ജര്‍മ്മന്‍ നേഴ്സ് ആണ് ഈ കൊടും ക്രൂരത ചെയ്തത്.
91 രോഗികളെയാണ് ഈ ജര്‍മ്മന്‍ നേഴ്‌സ് വധിച്ചത്. രോഗികളില്‍ മയക്കുമരുന്ന് കുത്തിവെച്ചാണ് കൊലപാതകങ്ങള്‍ നടത്തിയത്. രണ്ട് രോഗികളെ വധിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇയാള്‍ അഴിക്കുള്ളിലാകുന്നത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ 90 ഓളം രോഗികളെ ഇത്തരത്തില്‍ വധിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയത്. ജര്‍മ്മനിയിലെ ബ്രെമെനിലാണ് സംഭവം. 90 പേരെ കൊന്നെന്നാണ് ഇയാള്‍ പറഞ്ഞതെങ്കിലും മരണസംഖ്യ ഇതിലും കൂടുതലാകാമെന്നാണ് പോലീസ് പറയുന്നത്. ജര്‍മ്മനിയുടെ ചരിത്രത്തിലെ തന്നെ അപൂര്‍വ്വമായ സംഭവമാണ് ഇതെന്ന് കേസ് അന്വേഷിച്ച സിറ്റി പോലീസ് ചീഫ് ജൊഹാന്‍ കുവേഹം പറയുന്നു. ആശുപത്രിയില്‍ സഹപ്രവര്‍ത്തകയായ നേഴ്സ് രോഗിക്ക് മയക്കുമരുന്ന് കുത്തിവെക്കുന്നത് കണ്ടതിനെത്തുടര്‍ന്നാണ് ഇയാളുടെ കൊലപാതക കഥകള്‍ ലോകം അറിയുന്നത്.