മണ്ണിന്‍റെ അടിയില്‍ നിന്നും കണ്ടെത്തിയ ഭീമന്‍ ഞണ്ട് നവമാധ്യമങ്ങളില്‍ വൈറലാകുന്നു. ക്വീന്‍സ്‌ലന്‍ഡ് നിവാസിയും സാഹസികനുമായ ബ്യൂ ഗ്രീവ്സാണ് വലിയ ഞണ്ടിരുന്ന മാളത്തില്‍ നൂഴ്ന്നിറങ്ങി ഭീമന്‍ ഞണ്ടിനെ പുറത്തെടുത്തത്. മണ്ണിന്‍റെ അടിയില്‍ നിന്നും ഭീമന്‍ ഞണ്ടിനെ കൈകൊണ്ടു പിടിച്ച് പുറത്തെടുക്കുന്നതാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. ഒരു കമ്പ് മാത്രമായിരുന്നു അദ്ദേഹം ഈ പരിശ്രമത്തിനിടെ ഉപകരണമായി ഉപയോഗിച്ചത്. എന്നാല്‍ ഈ സാഹസത്തിനിടെ അദ്ദേഹത്തിനു കൈയിലെ നഖം നഷ്ടപ്പെട്ടു.
ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയായില്‍ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് വൈറലായി മാറുകയായിരുന്നു. 12,000 തവണ വീഡിയോ കാണുകയും 8,400 തവണ ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഒരു ചെറിയ കമ്പുപയോഗിച്ച് മുകള്‍ ഭാഗത്തെ മണ്ണു മാറ്റിയ ശേഷമാണ് ബ്യൂ മാളത്തിലേക്കിറങ്ങിയത്. ബ്യൂവിന്‍റെ ശരീരത്തിന്‍റെ മുക്കാല്‍ ഭാഗത്തോളം മാളത്തിനുള്ളില്‍ കടത്തേണ്ടി വന്നു ഭീമന്‍ ഞണ്ടിനെ കൈപ്പിടിയിലൊതുക്കാന്‍.മാളത്തിനുള്ളിലിരിക്കുന്ന ഞണ്ടിനെ എങ്ങെനെ പിടിക്കണമെന്ന മാര്‍ഗനിര്‍ദ്ദേശവും വിഡിയോയിലൂടെ ബ്യൂ നല്‍കുന്നുണ്ട്. എന്തായാലും ഭീമന്‍ ഞണ്ടിനെ പിടിച്ച ബ്യൂവാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ താരം. ജൂണ്‍ 26ന് പോസ്റ്റ് ചെയ്ത വിഡിയോ ഇപ്പോള്‍ തന്നെ 11 ലക്ഷത്തിലധികം ആളുകള്‍ കണ്ടു കഴിഞ്ഞു.