ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അന്തരിച്ചു…! വിടവാങ്ങുന്നത് ബിജെപിയുടെ ജനപ്രിയമുഖം 

ഗോവ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ മനോഹര്‍ പരീക്കര്‍ അന്തരിച്ചു. പാന്‍ക്രിയാസില്‍ ക്യാന്‍സര്‍ രോഗം ബാധിച്ചതിനെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. യുഎസിലും ഇന്ത്യയിലുമായി വിദഗ്ധ ചികില്‍സയും പരീക്കര്‍ തേടിയിരുന്നു. സവര്‍വ്വസമ്മതനും സൗമ്യനുമായ പരീക്കര്‍ ഘടകകക്ഷികളെ കൂടെ നിര്‍ത്താന്‍ വിദഗ്ദ്ധനായിരുന്നു.

ചികില്‍സക്കിടയിലും നിയമസഭയില്‍ എത്താനും ജോലികള്‍ ചെയ്യാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. കേന്ദ്രപ്രതിരോധമന്ത്രിയും നാലു തവണ മുഖ്യമന്ത്രിയുമായിരുന്നു അദ്ദേഹം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗോവയിലെ മാപുസയില്‍ 1955 ഡിസംബര്‍ 13-ന് ജനിച്ച മനോഹര്‍ പരീക്കര്‍ ആര്‍എസ്എസിലൂടെ പൊതുപ്രവര്‍ത്തന രംഗത്തെത്തി. മുംബൈ ഐഐടിയില്‍ നിന്ന് എന്‍ജിനീയറിങ് ബിരുദം നേടിയ അദ്ദേഹം ബിജെപിയിലൂടെ 1994-ല്‍ നിയമസഭാംഗമായി. രാഷ്ട്രീയ നീക്കങ്ങള്‍ക്കൊടുവില്‍ 2000 ഒക്ടോബറില്‍ ബിജെപി ആദ്യമായി ഗോവയില്‍ ഭരണത്തിലെത്തിയപ്പോള്‍ പരീക്കറെയാണ് മുഖ്യമന്ത്രിസ്ഥാനം ഏല്‍പ്പിച്ചത്.

2002 ഫെബവരിയില്‍ നിയസഭ പിരിച്ചുവിട്ടെങ്കിലും തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് കൂട്ടകക്ഷി മന്ത്രിസഭയെ നയിച്ച് ജൂണില്‍ വീണ്ടും മുഖ്യമന്ത്രിയായി . 2005-ല്‍ ഭരണം നഷ്ടപ്പെട്ടു. 2012-ല്‍ മൂന്നാം വട്ടം മുഖ്യമന്ത്രിസ്ഥാനത്ത്. 2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച് കേന്ദ്രപ്രതിരോധമന്ത്രിയായി. 2014 നവംബര്‍ മുതല്‍ 2017 മാര്‍ച്ച് വരെ ആ സ്ഥാനത്ത് തുടര്‍ന്നു. 2017-ല്‍ മുഖ്യമന്തിസ്ഥാനം ഏറ്റെടുക്കാനായി രാജിവെച്ച മനോഹര്‍ പരീക്കര്‍ തന്റെ സ്ഥിരം മണ്ഡലമായ പനജിയില്‍ വിജയിച്ച് നിയമസഭാംഗമായി.

പരേതയായ മേധയാണ് ഭാര്യ. ഉത്പല്‍ , അഭിജിത്ത് എന്നിവര്‍ മക്കളാണ്.

Top